Kochi : കരുവന്നൂർ വായ്പ തട്ടിപ്പ് കേസിൽ കസ്റ്റഡിയിലെടുത്ത ഒന്നാം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ബാങ്ക് സെക്രട്ടറിയായിരുന്നു സുനിൽ കുമാറിനെയാണ് ഇന്ന് കോടതിയിൽ ഹാജരാക്കുന്നത്. ഇന്നലെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തൃശ്ശൂരിലെ പേരമംഗലത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.

 

ഇന്ന് ഇങ്ങാലക്കുട കോടതിയിലാണ് പ്രതിയെ ഹാജരാക്കുന്നതെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചിട്ടുണ്ട്. കേസിൽ പ്രതികൾക്കായി ക്രൈം ബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതികൾ നാടു വിട്ടു പോയിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു. ആറ് പ്രതികളുടെ ലുക്ക്ഔട്ട് നോട്ടീസാണ് പുറത്ത് വിട്ടത്. കേസുമായി ബന്ധപ്പെട്ട് ബാങ്കിലെ രേഖകൾ അന്വേഷണ സംഘം പരിശോധിക്കുകയാണ്. ആയിരക്കണക്കിന് രേഖകൾ പരിശോധിക്കണം. ഇത് ശ്രമകരമാണെന്നും ക്രൈം ബ്രാഞ്ച് (Crime branch) പറഞ്ഞിരുന്നു.

 


 

ഇതിനിടെ മുൻകൂർ ജാമ്യാപേക്ഷയുമായി (Anticipatory bail) പ്രതികൾ കോടതിയിൽ എത്തിയിരുന്നു. ഒരേ ആധാരത്തില്‍ രണ്ടിലധികം  വായ്പകള്‍ നിരവധി പേർക്ക് അനുവദിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. പ്രതികളുടേയും കുടുംബാംഗങ്ങളുടേയും പേരില്‍ പത്ത് വായ്പകള്‍ അനധികൃതമായി അനുവദിച്ചതായും കണ്ടെത്തി.

 


 

ഒരേ ആധാരത്തിൻമേൽ രണ്ടിലധികം വായ്പകൾ നൽകിയിരിക്കുന്നത് 24 പേർക്കാണ്. ഇതിൽ 10 വായ്പകൾ പ്രതികളുടെയും കുടുംബാംഗങ്ങളുടെയും പേരിലാണ് നൽകിയിട്ടുള്ളത്. ഒരാൾക്ക് 50 ലക്ഷത്തിന് മുകളിൽ വായ്പ നൽകാനാകില്ലെന്ന നിയമവും ലംഘിച്ചു. 11 പേർക്കാണ് 50 ലക്ഷത്തിന് മുകളിൽ വായ്പ നൽകിയത്. ഇത് തിരിച്ചു പിടിക്കാൻ നടപടിയുണ്ടായില്ല.

 

 


 

മൂന്ന് കോടി രൂപ പ്രതികള്‍ തരപ്പെടുത്തിയത് ബാങ്ക് ഭരണസമിതി അംഗങ്ങളുടെ വ്യാജ ഒപ്പിട്ടാണ്. ഈ ഇടപാടിലാണ് വ്യാജ രേഖ ചമച്ചതിന് ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുള്ളത്. പ്രതികളുടെ വീടുകളില്‍ നിന്ന് കണ്ടെടുത്ത ലാപ്ടോപ്പുകള്‍ ഫൊറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തില്‍ ക്രൈംബ്രാഞ്ച് പരിശോധിച്ച് വരികയാണ്. ബന്ധുക്കളുടെ പേരില്‍ പ്രതികള്‍ നടത്തിയ ഭൂമി ഇടപാടുകള്‍, സാമ്പത്തിക തിരിമറികള്‍ തുടങ്ങിയവയെല്ലാം ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണ (Investigation) പരിധിയിലാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.