കാസർകോട്: മഞ്ചേശ്വരം ഉപ്പളയിൽ സ്വകാര്യ ബാങ്കിന്റെ എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച പണം കൊള്ളയടിച്ച സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. കൊള്ളത്തലവൻ തമിഴ്നാട് ട്രിച്ചി രാംജിനഗര്‍ ഹരിഭാസ്‌കര്‍ കോളനിയിലെ തിരുട്ടുഗ്രാമം കാര്‍വര്‍ണനാണ് മഞ്ചേശ്വരം പൊലീസിന്റെ പിടിയിലായത്. ഡിവൈ എസ് പി സി കെ സുനില്‍കുമാര്‍, മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ ഇ അനൂബ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കാര്‍വർണനും മറ്റൊരു പ്രതിയും സ്വന്തം ഗ്രാമത്തില്‍ എത്തിയിട്ടുണ്ടെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേതുടർന്ന് പൊലീസ് തമിഴ്നാട്ടില്‍ വേഷം മാറിയെത്തി നിരീക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞദിവസം കാര്‍വർണനെ തിരിച്ചറിഞ്ഞ പൊലീസ് സംഘം പിടിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് സാഹസികമായി കീഴടക്കുകയായിരുന്നു. സംഘാംഗമായ മുത്തര്‍കുമാരനെ മഞ്ചേശ്വരം പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.


Also Read: Sabarimala: മകരവിളക്കിന് ഒരുങ്ങി സന്നിധാനം; അപ്പാച്ചിമേട് മുതൽ സന്നിധാനം വരെ ശുചീകരിച്ചു


2024 മാര്‍ച്ച് 27നാണ് കേസിനാസ്പദമായ സംഭവം. ഉപ്പള ബസ് സ്റ്റാൻഡിന് മുൻവശത്തുള്ള എടിഎമ്മിൽ നിറയ്ക്കാനായി സ്വകാര്യ ഏജൻസിയുടെ വാഹനത്തിലാണ് പണം എത്തിച്ചത്. വാഹനത്തിന്റെ പുറകിലെ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. ഉപ്പളയിൽ എത്തിയപ്പോൾ ഇവിടെയുള്ള എടിഎമ്മിൽ നിറയ്ക്കാനുള്ള 50 ലക്ഷം രൂപയുടെ നോട്ടുകെട്ടുകൾ ജീവനക്കാർ വാഹനത്തിന്റെ മധ്യഭാ​ഗത്തെ സീറ്റിൽ എടുത്തുവച്ചു. തുടർന്ന്, ആദ്യത്തെ 50 ലക്ഷം നിറയ്ക്കുന്നതിനായി ജീവനക്കാർ വാഹനം ലോക്ക് ചെയ്ത് എടിഎം കൗണ്ടറിലേക്ക് പോയി. ഈ സമയത്താണ് കവർച്ച നടന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.