കാസര്‍കോട്: അധോലോക സംഘവും പോലീസും തമ്മിലുണ്ടായ വെടിവെപ്പിൽ (Kasargod Firing) രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. സംഘത്തെ പിന്തുടർന്ന് പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ്  സംഭവം. രണ്ട്  പോലീസുകാർക്കാണ് പരിക്കേറ്റത്. കാസർകോട്-കർണ്ണാടക പോലീസിൻറെ സംയുക്തമായ ഒാപ്പറേഷനിലാണ് സംഭവം. സംഘത്തിലെ മൂന്ന് പേരെ കര്‍ണാടക പൊലീസ് പിടികൂടി.


COMMERCIAL BREAK
SCROLL TO CONTINUE READING

കാസർകോട് ഡി.വൈ.എസ്.പിയുടെ (Dysp) സംഘത്തിലെ എസ്‌ഐമാരായ ബാലകൃഷ്ണന്‍, നാരായണന്‍ നായര്‍ എന്നിവർക്കാണ് പരിക്കേറ്റത്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. അക്രമവും മയക്ക് മരുന്ന് വ്യാപാരവും നടത്തുന്ന ഗുണ്ടാ സംഘങ്ങളെ പിടിക്കാനുള്ള ശ്രമത്തിലാണ് സംഭവം. സംഭവത്തിൽ ബന്തിയോട് അടുക്കയിലെ ലത്തീഫ് (28), മിയാപദവി ലെ അഷ്ഫാഖ് (30), സാക്കിര്‍ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.


ALSO READ: Murder: മദ്യം കൊടുത്ത് മയക്കിയ ശേഷം മകൾ അച്ഛനെ തീ കൊളുത്തി കൊന്നു


നേരത്തെ അധോലോക സംഘത്തിലെ അഞ്ച് ഗുണ്ടകളെ പൊലീസ് (Kerala Police) നേരിട്ട് പിടികൂടിയിരുന്നു.   പിന്നീട് നടത്തിയ പരിശോധനയില്‍ അഞ്ച് പിടികിട്ടാപ്പുള്ളികളെ പിടികൂടി. ഇതിനിടെ പൊലീസിനെ ഭീഷണിപ്പെടുത്തി തോക്കുകള്‍ ചൂണ്ടി അധോലോക സംഘം സോഷ്യല്‍ മീഡിയയില്‍ വിഡിയോ പ്രചരിപ്പിച്ചിരുന്നു. മിയാപദവിയിലെ റഹീമിൻറെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന് പിന്നില്‍.


ALSO READ: ചെടി പിഴുത് മാറ്റിയതിനെ തുടർന്ന് അയൽവാസി 12 വയസ്സുകാരിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി


ഇവർ സഞ്ചരിച്ച കാറിനെ പൊലീസ് പിന്തുടര്‍ന്നിരുന്നു തുടർന്ന്  സംഘം കാർ ഉപേക്ഷിച്ചു കടന്നു. ഉപേക്ഷിച്ച കാര്‍ കൊണ്ടു വരുമ്പോഴാണ് വ്യാഴാഴ്ച രാത്രി 8. 45 ഓടെ മിയാപദവില്‍ വെച്ച്‌ കാറിലെത്തിയ സംഘം പൊലീസിനെ വെടിവെച്ചത്. മൂന്ന് തോക്കും 27 റൗണ്ട് വെടിയുണ്ടയും പിടികൂടി. കാറും പിടിച്ചെടുത്തു.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.