Crime News: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് കഠിന തടവും പിഴയും
Kattakkada pocso case: കാട്ടാക്കട സ്വദേശി മധുവിനെയാണ് (49) ഒമ്പത് വയസുകാരനെ പീഡിപ്പിച്ച കേസിൽ കഠിന തടവിന് ശിക്ഷിച്ചത്.
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് കഠിന തടവും പിഴയും. കാട്ടാക്കട സ്വദേശി മധുവിനെയാണ് (49) ഒമ്പത് വയസുകാരനെ പീഡിപ്പിച്ച കേസിൽ കഠിന തടവിന് ശിക്ഷിച്ചത്. കാട്ടാക്കട അതിവേഗ പോസ്കോ കോടതി ജഡ്ജി എസ് രമേഷ് കുമാർ അഞ്ചുവർഷത്തെ കഠിന തടവിന് 30,000 രൂപ പിഴ ഒഴുകുന്നതിനും ശിക്ഷ വിധിച്ചത്.
പിഴത്തുക കുട്ടിക്ക് നൽകണം പിഴ ഒടുക്കിയില്ലെങ്കിൽ അഞ്ചുമാസം അധിക കഠിനതടവ് അനുഭവിക്കണമെന്നും വിധിയിൽ വ്യക്തമാക്കുന്നു. 2018 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂൾ വിട്ടുവന്ന കുട്ടിയെ മിഠായി നൽകി പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ച് പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
പീഡന വിവരം പുറത്ത് പറഞ്ഞാൽ അടിക്കുമെന്ന് കുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. വേദന സഹിക്കാതെ വന്നപ്പോൾ കുട്ടി വിവരം ടീച്ചറോട് പറയുകയായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.