ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപാലതകത്തിലെ ശിശുവിൻ്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനാകാതെ പോലീസ് തെരച്ചിൽ അവസാനിപ്പിച്ചു. പ്രതി നിതീഷിൻ്റെ മൊഴി പ്രകാരം കുഞ്ഞിനെ കുഴിച്ചിട്ടതായി പറയുന്ന തൊഴുത്തിലെ മണ്ണു മാന്തി പരിശോധിച്ചെങ്കിലും കാര്യമായ ഫലമുണ്ടായില്ല. പ്രതി നിതീഷിൻ്റെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നാണ് ഇപ്പോൾ കണക്കു കൂട്ടുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കട്ടപ്പന സാഗര ജംഗ്ഷനിലെ വീടിൻ്റെ തൊഴുത്തിൽ കുഞ്ഞിനെ കുഴിച്ചു മൂടിയെന്നായിരുന്നു പ്രതി നിതീഷിൻ്റെ മൊഴി. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഞായറാഴ്ചയും തിങ്കളാഴ്ചയുമായി ഇവിടെ പരിശോധന നടത്തിയ പോലീസിന് കാര്യമായി ഒന്നും കിട്ടിയില്ല. സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തപ്പോൾ പ്രതി മൊഴി മാറ്റിയെന്നാണ് വിവരം. 


ALSO READ: മീനങ്ങാടിയിൽ വീണ്ടും കടുവയിറങ്ങി; രണ്ടിടങ്ങളിലായി മൂന്ന് വളർത്തു മൃഗങ്ങളെ കൊന്നു


കുഞ്ഞിൻ്റെ മൃതദേഹം, കൊല്ലപ്പെട്ട  വിജയൻ ഒരാഴ്ച കഴിഞ്ഞപ്പോൾ പുറത്തെടുത്ത് കവറിലാക്കി എവിടേക്കോ കൊണ്ടുപോയെന്നാണ് ഇപ്പോൾ ഇയാൾ പറയുന്നതത്രെ. ഫോറൻസിക് സംഘം ഇവിടത്തെ മണ്ണ് പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. പ്രതിയുടെ മൊഴിയിലുളള വൈരുദ്ധ്യത്തിൻ്റെ പശ്ചാത്തലത്തലത്തിൽ ഇയാളെ കൂടുതൽ ചോദ്യം ചെയ്യും. നിർണ്ണായക തെളിവുകൾ ഇന്ന് തന്നെ ശേഖരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് പോലീസ്.


അടിമാലി ടൗണില്‍ വച്ച് യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച സംഭവം; രണ്ട് പേര്‍ പിടിയിൽ


ഇടുക്കി: അടിമാലി ടൗണില്‍ വച്ച് യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ അടിമാലി പോലീസിന്റെ പിടിയിലായി.കഴിഞ്ഞ ശിവരാത്രി ദിവസം രാത്രിയിലായിരുന്നു സംഭവം നടന്നത്. പടിക്കപ്പ് സ്വദേശികളെയാണ് അടിമാലി പോലീസ് കസ്റ്റഡിയില്‍ എടുത്തത്.


കഴിഞ്ഞ ശിവരാത്രി ദിവസം രാത്രിയിലായിരുന്നു സംഭവം നടന്നത്. അടിമാലി ബസ് സ്റ്റാന്‍ഡ് ജംഗ്ഷനില്‍ വച്ചാണ് കത്തി കുത്ത് നടന്നത്. കുരങ്ങാട്ടി ഞാവല്‍പ്പാറക്കുടി സ്വദേശി സുബ്രഹ്മണ്യനാണ് കുത്തേറ്റത്. ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. 


സംഭവത്തില്‍ പടിക്കപ്പ് സ്വദേശികളായ ബാലന്‍, ജയേഷ് എന്നിവരെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ അടിമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് നല്‍കുന്ന വിവരം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.