ഇടുക്കി: ഓൺലൈൻ പ്ലാറ്റ്ഫോമിൽ നിരവധി വായനക്കാരെ നേടിയെടുത്ത മഹാമാന്ത്രികം  എന്ന നോവലിന്റെ രചയിതാവ് കട്ടപ്പന ഇരട്ട കൊലപാതക കേസിലെ മുഖ്യ പ്രതി നിധീഷ് ആണ്‌ യഥാർത്ഥ സംഭവങ്ങളുമായി കൂട്ടിവായിക്കാവുന്ന കൃതിയെ പറ്റി നിധീഷ് തന്നെയാണ് വെളിപ്പെടുത്തിയത്. തൻറെ കൃത്യങ്ങൾ അതുപോലെ നോവലിലും പകർത്തി വെച്ചിരുന്നു പ്രതി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഓൺലൈൻ എഴുത്ത് കൂട്ടായ്മയുടെ പോർട്ടലുകളിലൊന്നിലാണ് 2018-ൽ നിധീഷ് മഹാമാന്ത്രികം എന്ന നോവൽ പ്രസിദ്ധീകരിയ്ക്കാൻ ആരംഭിച്ചത്.  ആറു അദ്ധ്യായങ്ങൾ മാത്രം പ്രസിദ്ധീകരിച്ച നോവൽ  പൂർത്തീകരിച്ചിട്ടില്ല. നോവലിന്റെ തുടക്കം മുതൽ നിർത്തുന്നിടം വരെ അടിമുടി ദുർമന്ത്രവാദവും ആഭിചാരക്രിയകളും പകപോക്കലുമാണ് വിവരിയ്ക്കുന്നത്.


നിഷ്കളങ്കയായ പെൺകുട്ടിയെ കളങ്കിതയാക്കിയതിനെ  തുടർന്ന് , ബുദ്ധിഭ്രമം ബാധിച്ചതും പെൺകുട്ടിയെ സ്വന്തമാക്കാൻ ശ്രമിക്കുന്ന  ദുർമന്ത്രവാദിയും അയാൾക്കെതിരെ പ്രവർത്തിച്ച് പെൺകുട്ടിയെ മോചിപ്പിക്കാൻ ശ്രമിക്കുന്ന മറ്റൊരു മന്ത്രവാദിയുമാണ് നോവലിൻ്റെ ഇതിവൃത്തം.


മന്ത്രവാദത്തിലൂടെ ചുടലരക്ഷസിനെ വിളിച്ചു വരുത്തുന്നതും, താന്ത്രിക വിദ്യകളുമെല്ലാം നോവലിൽ പ്രതി പാതിച്ചിട്ടുണ്ട്. അരലക്ഷത്തോളം ആളുകളാണ്  തുടർ നോവൽ  വായിച്ചിട്ടുള്ളത്. നിധീഷിന്റെ അകൗണ്ടിന് 2200 ഓളം ഫോളോവേഷ്സ് ഉണ്ട്. എഴുത്തുകാരനെ അഭിനന്ദിച്ചും ബാക്കി കഥ എഴുതാൻ ആവശ്യപെട്ടും കഥാകൃത്തിനെ നേരിട്ട് കാണാൻ ആഗ്രഹം പ്രകടിപ്പിച്ചും നിരവധി കമന്റുകൾ ഉണ്ട്. 


നോവൽ എഴുതി എന്നത്  മാത്രമല്ല ദൃശ്യം സിനിമയിലെ പോലെ നിരവധി സാദൃശ്യങ്ങൾ ഉണ്ട് ഈ കേസിൽ ഉണ്ട്. നിധിഷിൻറെ പിതാവ് വിജയനെ കൊല പെടുത്തി വീട്ടിൽ  കുഴിച്ചിടുകയായിരുന്നു. 2016 ഇൽ കൊലപെടുത്തി കുഴിചിട്ട നവജാത ശിശുവിന്റെ മൃതദേഹം പിന്നീട് ഇവിടെ നിന്നുംഎടുത്തു  കത്തിച്ചെന്നും ജലാശയതിൽ ഒഴുക്കി എന്നും പ്രതി മൊഴി മാറ്റിയിരുന്നു. മോഷണ കേസിൽ കൂട്ടു പ്രതി അറസ്റ്റിലായപ്പോൾ താൻ കൊച്ചിയിലാണെന്ന് വിശ്വസിപ്പിയ്ക്കാൻ ഇയാൾ ബസ് ടിക്കറ്റും പോലീസിനെ കാണിച്ചു.


മഹാമന്ത്രികം കൂടാതെ  രണ്ട് നോവലുകൾ കൂടി നിതീഷ് പ്രസിദ്ധീകരിച്ചുണ്ട്.ഇവയും  പൂർത്തികരിച്ചിട്ടില്ല.എഴുതി അവസാനിപ്പിക്കാത്ത നോവലുകൾ ബാക്കിയാക്കി മറ്റൊരു മുഖവുമായി കഴിയുമ്പോഴാണ്, മണ്ണോടു ചേർന്നെന്ന് കരുതിയിരുന്ന ക്രൂരകുറ്റകൃത്യങ്ങൾ  ഒരു മോഷണത്തിലൂടെ പുറം ലോകം അറിഞ്ഞത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.