Kattappana Twin Murder: നിധീഷ് മൊഴി മാറ്റുന്നു, ഇരട്ട കൊലപാതക കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും; 10 അംഗ സംഘത്തിന് രൂപം നൽകി
Kattappana Twin Murder Updates: കട്ടപ്പന സാഗര ജംഗ്ഷനിൽ ഉള്ള വീട്ടിലെ തൊഴുത്തിൽ നവജാത ശിശുവിൻറെ മൃതദേഹത്തിനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തുവാൻ കഴിഞ്ഞില്ല. ഇതോടൊപ്പം പ്രതി മൊഴിമാറ്റി പറയുന്നതും പോലീസിനെ വലച്ചു
ഇടുക്കി: കട്ടപ്പന ഇരട്ട കൊലപാതകം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം. 10 അംഗ സംഘത്തിനാണ് രൂപം നൽകിയതെന്ന് എറണാകുളം റെയിഞ്ച് ഡീ ഐ ജി പുട്ട വിമലാദിത്യ പറഞ്ഞു. അതേസമയം കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനെ തുടർന്ന് കേസിലെ മുഖ്യപ്രതി നിധീഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
2016-ൽ നവജാതശിശുവിനെയും. എട്ടു മാസങ്ങൾക്കു മുമ്പ് വിജയിനെയും കൊലപ്പെടുത്തി കുഴിച്ചുമൂടി എന്ന പ്രതി നിധീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ വിജയൻറെ മൃതദേഹം അവശിഷ്ടങ്ങൾ കക്കാട്ട് കടയിലെ വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു. ഇതിനുശേഷം കട്ടപ്പന സാഗര ജംഗ്ഷനിൽ ഉള്ള വീട്ടിലെ തൊഴുത്തിൽ നവജാത ശിശുവിൻറെ മൃതദേഹത്തിനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തുവാൻ കഴിഞ്ഞില്ല. ഇതോടൊപ്പം പ്രതി മൊഴിമാറ്റി പറയുന്നതും പോലീസിനെ വലച്ചു. ഈ സാഹചര്യത്തിൽ കൂടിയാണ് കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നത്.
ഇടുക്കി എസ്പിയുടെ നേതൃത്വത്തിലുള്ളതാണ് പ്രത്യേക അന്വേഷണസംഘം. കസ്റ്റഡി കാലാവധി നീട്ടിക്കിട്ടുവാൻ പോലീസ് അപേക്ഷ സമർപ്പിക്കുവാൻ സാധ്യതയുണ്ട്. ഒപ്പം തന്നെ മറ്റു പ്രതികളെയും വിശദമായി ചോദ്യം ചെയ്യും ഇവരുടെ അറസ്റ് രേഖപെടുത്താനും സാധ്യത ഉണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.