ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിൽ ജീവനക്കാർക്ക് നേരെ രോ​ഗിയുടെ ആക്രമണം. സംഭവത്തിൽ നാല് ജീവനക്കാർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ പരിക്ക് ​ഗുരുതരമാണ്. സെക്യൂരിറ്റി ജീവനക്കാരൻ മധു, ഹോം ഗാർഡ് വിക്രമൻ എന്നിവരെ കത്രിക കൊണ്ട് കുത്തി.  അക്രമിയെ കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ പൊലീസുകാരായ ശിവകുമാർ, ശിവൻ എന്നിവർക്കും പരിക്കേറ്റു. പരിക്കേറ്റ ജീവനക്കാരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തിയ കാപ്പിൽ സ്വദേശി ദേവരാജനാണ് അക്രമം നടത്തിയത്. ഡ്യൂട്ടി ഡോക്ടർ ഷാഹിനയാണ് മധ്യവയസ്‌കനെ ചികിത്സിച്ചിരുന്നത്. ചികിത്സാ സമയത്ത് ഇയാൾ പെട്ടെന്ന് ഒരു പ്രകോപനവും കൂടാതെ നഴ്‌സിങ് റൂമിലേക്ക് അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.


ALSO READ: Crime News: കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ അറ്റൻഡർ പീഡിപ്പിച്ചു


ഈ സമയം, സെക്യൂരിറ്റി ജീവനക്കാരും ഹോം ഗാർഡും നേഴ്‌സിങ് റൂമിനകത്തേക്ക് കയറി ഇയാളെ പുറത്തെത്തിക്കാനുള്ള ശ്രമം നടത്തി. ഇതിനിടയിൽ സെക്യൂരിറ്റി ജീവനക്കാരനായിട്ടുള്ള മധുവിനെയും ഹോം ഗാർഡ് വിക്രമനെയും ഇയാൾ കത്രിക ഉപയോ​ഗിച്ച് കുത്തുകയായിരുന്നു. മധുവിൻറെ കൈക്കും വിക്രമന്റെ വയറ്റിലുമാണ് കുത്തേറ്റത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ഇയാൾക്ക് മാനസിക വിഭ്രാന്തിയുണ്ടോയെന്നും സ്ഥിരീകരിച്ചിട്ടില്ല. അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.