ഒരുമിച്ച് താമസം തുടങ്ങിട്ട് മൂന്ന് ദിവസം മാത്രം; മലയാളി യുവാവും സുഹൃത്തും ബെംഗളൂരുവിൽ മരിച്ച നിലയിൽ
ബെംഗളൂരുവിലെ സ്വകാര്യ നഴ്സിങ് കോളേജിലെ രണ്ടാം വർഷം വിദ്യാർഥിനിയാണ് മരിച്ച യുവതി
ബെംഗളൂരു : ഇടുക്കി സ്വദേശിയായ യുവാവിനെയും ബംഗാളി സ്വദേശിനിയും ബെംഗളൂരുവിൽ മരിച്ച നിലയിൽ. ബെംഗളൂരു ദൊഡ്ഡഗുബ്ബിയിലെ അപ്പാർട്ട്മെന്റിൽ തീകൊളുത്തി മരിച്ച നിലയിലാണ് ഇരവരെയും കണ്ടെത്തിയത്. ഇടുക്കി സ്വദേശിയായ അബിൽ എബ്രഹാമിനെയും കൊൽക്കത്ത സ്വദേശിനി സൗമിനി ദാസ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നഴ്സിങ് വിദ്യാർഥിനിയാണ് മരിച്ച ബംഗാൾ സ്വദേശിനി.
ഈ കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് സംഭവം നടക്കുന്നത്. സൗമിനി അപ്പാർട്ട്മെന്റിൽ വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അബിൽ ചികിത്സയ്ക്കിടിയാണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി വിക്ടോറിയ ആശുപത്രി മോർച്ചറിലേക്ക് മാറ്റി. കൊത്തന്നൂർ പോലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.
ALSO READ : Murder: പിണങ്ങിപ്പോയ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു; സംഭവം പാലക്കാട് ജില്ലയിൽ!
മൂന്ന് ദിവസം മുമ്പാണ് അബിലും സൗമിനി ദൊഡ്ഡഗുബ്ബിയിലേക്ക് താമസം മാറിയത്. തുടർന്നാണ് ഇരുവരും അഞ്ചാം തീയതി ആത്മഹത്യ ചെയ്തത്. ബെംഗളൂരു മാറത്തഹള്ളി സ്വകാര്യ നഴ്സിങ് കോളേജിലെ രണ്ടാം വർഷ വിദ്യാർഥിനിയാണ് സൗമിനി. വിവാഹിതയുമാണ് മരിച്ച യുവതി. അബിൽ നഴ്സിങ് റിക്രൂട്ടിങ് ഏജൻസി ഉടമയാണ്. അവിവാഹിതനുമാണ് ഇടുക്കി സ്വദേശി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.