Drone Forensic Lab: ഏത് ഡ്രോണ്‍ എവിടെ നിന്നെത്തി കേരളാ പോലീസിന് പുതിയ ഡ്രോൺ ഫോറന്‍സിക് ലാബ്
ഡ്രോണുകൾ വെല്ലുവിളി ഉയർത്തുന്ന പശ്ചാലത്തിലാണ് പുതിയ നടപടി
Trivandrum: തിരുവനന്തപുരത്ത് കേരളാ പോലീസിനായി പുതിയ ഡ്രോണ്‍ ഫോറന്‍സിക് ലാബും ഗവേഷണ കേന്ദ്രവും. രാജ്യത്ത് ഡ്രോണുകൾ ഉയർത്തുന്ന ഭീക്ഷണിയുടെ പശ്ചാത്തലത്തിലാണ് പുതിയ സംവിധാനം സംസ്ഥാന പോലീസ് നടപ്പാക്കുന്നത്. ഇതിൻറെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.
സൈബര്‍ഡോമിന്‍റെ കീഴില്‍ നിലവില്‍ വരുന്ന ഈ സംവിധാനം വിവിധതരം ഡ്രോണുകളും അവയുടെ അവശിഷ്ടങ്ങളും വിലയിരുത്തി പശ്ചാത്തലവിവരങ്ങൾ ശേഖരിക്കാന്‍ സഹായിക്കും. ഡ്രോണിന്‍റെ മെമ്മറി, സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍, സഞ്ചരിച്ച വഴി മുതലായവയും ഇതിലൂടെ മനസിലാക്കാന്‍ കഴിയും.
ALSO READ: Ambulance ൽ യുവതിക്ക് സുഖ പ്രസവം, സർക്കാരിന്റെ കനിവ് 108 ആംബുലൻസിലാണ് യുവതി പ്രസവിച്ചത്
ക്രമസമാധാന പാലനത്തിനും ജനക്കൂട്ട നിയന്ത്രണത്തിനും ആവശ്യമുളള ഡ്രോണുകള്‍ സ്വന്തമായി വികസിപ്പിക്കാനും കേരളാപോലീസ് ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കൂടുതൽ സജ്ജീകരണങ്ങൾ ഉടൻ നടപ്പിലാക്കും.
ALSO READ: Onam 2021: കൈത്തറി- ഖാദി ചലഞ്ചിന് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ
പേരൂര്‍ക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, എ.ഡി.ജി.പി കെ.പത്മകുമാര്‍, സൈബര്‍ഡോം നോഡല്‍ ഓഫീസര്‍ എ.ഡി.ജി.പി മനോജ് എബ്രഹാം, ഡി.ഐ.ജി പി.പ്രകാശ് എന്നിവരും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ഡ്രോണുകളുടെ പ്രദര്‍ശനവും എയര്‍ഷോയും ഇതോടൊപ്പം സംഘടിപ്പിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA