ന്യൂ ഡൽഹി : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഗുവാഹത്തിയിൽ മലയാളി വിദ്യാർഥി മരിച്ച നിലയിൽ. തിരുവനന്തപുരം സ്വദേശി സൂര്യ നാരായൺ പ്രേംകിഷാറാണ് മരിച്ചതെന്ന് അമിൻഗാവോൺ പോലീസ് അറിയിച്ചു. ഇന്നലെ സെപ്റ്റംബർ 16 രാത്രിയിൽ സൂര്യയയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഐഐടി ഡിസൈനിങ് ഡിപ്പോർട്ട്മെന്റ് അവസാന വർഷ വിദ്യാർഥിയാണ് മരിച്ച സൂര്യ. വിദ്യാർഥിയുടെ രക്ഷകർത്താക്കളെ വിവരം അറിയിച്ചുയെന്നും അവർ ഗുവാഹത്തിലേക്ക് തിരിച്ചുയെന്നും കോളജ് അധികൃതർ അറിയിച്ചു. ഐഐടി ഗുവാഹത്തിയിൽ തന്നെ കഴിഞ്ഞ ഒരു ദശകത്തിനിടെ നിരവധി വിദ്യാർഥികൾ ആത്മഹത്യ ചെയ്തതായിട്ടാണ് കണക്കുകൾ സൂചിപ്പുക്കുന്നത്. 


ALSO READ : യുപിയില്‍ ദളിത് സഹോദരിമാര്‍ തൂങ്ങിമരിച്ച നിലയില്‍; 4 പേർ കസ്റ്റഡിയിൽ


2019തിൽ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം പുറത്ത് വിട്ട കണക്ക് പ്രകാരം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഗുവാഹത്തി ഐഐടിയിൽ ആത്മഹത്യ ഉൾപ്പെടെ മരിച്ചത് 14 വിദ്യാർഥികളാണ്. ഈ കണക്ക് രാജ്യത്തെ 23 ഐഐടികളിൽ ഏറ്റവും ഉയർന്നതാണ്. 2018ൽ ഗുവാഹത്തി ഐഐടിയിൽ 18 വയസുള്ള കാർണാടക സ്വദേശിയായ വിദ്യാർഥി തനിക്ക് എഞ്ചിനിയറിങ് പഠിക്കാൻ താൽപര്യമില്ല എന്ന കാരണം കൊണ്ട് ആത്മഹത്യ ചെയ്തിരുന്നു.  


2019തിൽ ബി-ടെക് അവസാന വർഷം വിദ്യാർഥിയായ ആന്ധ്ര സ്വദേശിയും തൂങ്ങി മരിച്ചു. സമാനമായ ആ വർഷം തന്നെ ഒരു ജാപ്പനീസ് വിദ്യാർഥി ഗുവാഹത്തി ഐഐടിയിൽ ആത്മഹത്യ ചെയ്തിരുന്നു. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.