Crime News: വിവാഹദിനത്തിൽ കന്യകാത്വ പരിശോധന; വധുവിനോട് 10 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം!
Crime News: രാജസ്ഥാനിലെ ഗോത്രവർഗമായ സാൻസി വിഭാഗത്തിൽ നിലനിൽക്കുന്ന അനാചാരമാണ് ‘കുക്കടി പ്രാത’ എന്ന പേരിലുള്ള കന്യകാത്വ പരിശോധനയെന്നും യുവതിയെ ഭർതൃവീട്ടുകാർ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതായും ഭാഗോർ സ്റ്റേഷൻ ഓഫീസർ അയൂബ് ഖാൻ പറഞ്ഞു.
ജയ്പുർ: വിവാഹദിനത്തിൽ ഭർതൃഗൃഹത്തിലെത്തിയ നവവധുവിനെ വരന്റെ മാതാപിതാക്കൾ കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കി. പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഭർത്താവും കുടുംബാംഗങ്ങളും ചേർന്ന് പെൺകുട്ടിയെ മർദ്ദിച്ചു. മാത്രമല്ല യുവതിയുടെ വീട്ടുകാരോട് 10 ലക്ഷം രൂപ പിഴ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സംഭവം നടന്നത് രാജസ്ഥാനിലെ ഭിൽവാരയിലാണ്. സംഭവത്തിൽ 24 വയസ്സുള്ള യുവതി നൽകിയ പരാതിയിൽ കഴിഞ്ഞ ശനിയാഴ്ച പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. മെയ് 11 ന് ഭിൽവാരയിൽ വച്ചായിരുന്നു വിവാഹം നടന്നത് അന്നേ ദിവസം തന്നെയാണ് യുവതിയുടെ കന്യകാത്വ പരിശോധന നടത്തിയത്. വിവാഹത്തിന് മുൻപ് അയൽവാസി തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നും ഇയാൾക്കെതിരെ സുഭാഷ് നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും യുവതി വരന്റെ ബന്ധുക്കളോട് പറഞ്ഞിരുന്നു. സംഭവം പ്രാദേശിക മാധ്യമങ്ങളിൽ വാർത്തയായതോടെ പോലീസ് കേസെടുത്തു.
Also Read: Rapes In India: പരിചയക്കാർ പീഡകരാവുമ്പോൾ....!! ബലാത്സംഗം സംബന്ധിച്ച ഞെട്ടിക്കുന്ന റിപ്പോർട്ട്
രാജസ്ഥാനിലെ ഗോത്രവർഗമായ സാൻസി വിഭാഗത്തിൽ നിലനിൽക്കുന്ന അനാചാരമാണ് ‘കുക്കടി പ്രാത’ എന്ന പേരിലുള്ള കന്യകാത്വ പരിശോധനയെന്നും യുവതിയെ ഭർതൃവീട്ടുകാർ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതായും ഭാഗോർ സ്റ്റേഷൻ ഓഫീസർ അയൂബ് ഖാൻ പറഞ്ഞു. പ്രതികൾക്കെതിരെ ഐപിസി 498 എ, 384, 509, 120 ബി എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...