അഞ്ചാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; ബീഹാർ സ്വദേശി അറസ്റ്റിൽ
കരച്ചിൽ കേട്ടുവന്ന നാട്ടുകാരാണ് യുവാവിനെ പിടികൂടി വള്ളികുന്നം പോലീസിനെ ഏൽപ്പിച്ചത്. വള്ളികുന്നം പോലീസ് സർക്കിൾ ഇൻസ്പക്ടർ എം എം ഇഗ്ന്യേഷ്യസിൻറെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കായംകുളം:വള്ളികുന്നം വട്ടയ്ക്കാട് സ്കൂളിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. സംഭവത്തിൽ ബീഹാർ സ്വദേശി കുന്തൻകുമാറിനെ (27) അറസ്റ്റ് ചെയ്തു. കുട്ടിയുടെ കരച്ചിൽ കേട്ടുവന്ന നാട്ടുകാരാണ് യുവാവിനെ പിടികൂടി വള്ളികുന്നം പോലീസിനെ ഏൽപ്പിച്ചത്. വള്ളികുന്നം പോലീസ് സർക്കിൾ ഇൻസ്പക്ടർ എം എം ഇഗ്ന്യേഷ്യസിൻറെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വാഹനാപകടത്തിൽ മരിച്ചയാളിൽ നിന്നും 8.9 ഗ്രാം എംഡിഎംഎ കണ്ടെടുത്തു
തളാപ്പിൽ വാഹനാപകടത്തിൽ മരിച്ചയാളിൽ നിന്നും ന്യൂജെൻ മയക്കുമരുന്ന് കണ്ടെടുത്തു. കാസർഗോഡ് സ്വദേശിയായ ലത്തീഫിന്റെ പോക്കറ്റിൽ നിന്നാണ് 8.9 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചായിരുന്നു ലത്തീഫും സുഹൃത്തായ മനാഫും മരിച്ചത്. തളാപ്പ് എകെജി ആശുപത്രിയ്ക്ക് സമീപമായിരുന്നു അപകടം നടന്നത്.
മംഗളൂരുവിൽ നിന്ന് ആയിക്കരയിലേക്ക് വന്ന മിനി ലോറിയുമായി ലത്തീഫും മനാഫും സഞ്ചരിച്ച ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെയായിരുന്നു ലോറി ബൈക്കിൽ ഇടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ലത്തീഫിനെയും മനാഫിനെയും തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...