Kidnapping Case: മൂന്ന് മിനിറ്റ് നേരത്തേക്ക് അഞ്ച് വയസുകാരിയെ `തട്ടിക്കൊണ്ട്` പോയ യുവാവിന് തടവും പിഴയും, വൈറലായി കോടതി വിധി
തട്ടിക്കൊണ്ട് പോകല്‍ കേസില്‍ യുവാവിന് 6 മാസം തടവും പിഴയും...
Mumbai:തട്ടിക്കൊണ്ട് പോകല്‍ കേസില്‍ യുവാവിന് 6 മാസം തടവും പിഴയും...
അഞ്ച് വയസുകാരിയെ 3 മിനിറ്റ് നേരത്തേക്ക് യുവാവ് kidnap ചെയ്തതായാണ് കേസ്. 22 കാരനായ യുവാവിന് കോടതി 6 മാസം തടവും 1000 രൂപ പിഴയും വിധിച്ചു.
2020 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. രാത്രി 11 മണിക്ക് കുട്ടിയെ വീടിന്‍റെ ഗേറ്റിന് മുന്‍പില്‍ ഒറ്റയ്ക്ക് കണ്ടപ്പോള്‍ യുവാവ് എടുക്കുകയായിരുന്നു. ആ സമയത്ത് പെണ്‍കുട്ടിയുടെ പിതാവ് ബൈക്ക് പാര്‍ക് ചെയ്യാന്‍ പോയതായിരുന്നു.
മിനിറ്റുകള്‍ക്കകം പിതാവ് മടങ്ങിയെത്തിയപ്പോള്‍ പെണ്‍കുട്ടിയ്ക്കൊപ്പം അജ്ഞാതനായ യുവാവിനെ കണ്ടതോടെ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് പോക്സോ (POCSO case) ചുമത്തി യുവാവിനെതിരെ പോലീസ് (Mumbai Police) കേസ് ഫയല്‍ ചെയ്യുകയായിരുന്നു. 20 ദിവസത്തെ വിചാരണക്കൊടുവിലാണ് കോടതി വിധി പ്രഖ്യാപിച്ചത്.
വിചാരണയ്ക്കിടെ യുവാവിന്‍റെ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല. രാത്രിയില്‍ പെണ്‍കുട്ടിയെ തനിച്ച് കണ്ടപ്പോള്‍, അവള്‍ ഒറ്റയ്ക്കാണ്, ഭയപ്പെട്ടിരിയ്ക്കുകയാണ് എന്ന് കരുതിയാണ് താന്‍ എടുത്തതെന്ന് യുവാവ് വാദിച്ചെങ്കിലും കോടതി നിരസിച്ചു.
അതേസമയം, കുട്ടിയെ എടുക്കുന്നതിന് മുന്‍പ് അനുവാദം ചോദിച്ചില്ലെന്നും, കുട്ടിയെ യുവാവ് മറ്റൊരു സ്ഥലത്തേക്ക് കൊണ്ട് പോയതായും കോടതി നിരീക്ഷിച്ചു. അനിഷ്ട സംഭവങ്ങളൊന്നും നടന്നിട്ടില്ലാത്തതിനാല്‍ വിചാരണയ്ക്കിടെ യുവാവിനെതിരെ പോക്സോ ചുമത്തിയത് കോടതി ഒഴിവാക്കി. കൂടാതെ, ഏഴ് വര്‍ഷം തടവ് നല്‍കണമെന്ന ആവശ്യവും കോടതി തള്ളി.
Also read: ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിൽ മോഷണം; ഡയമണ്ട് ആഭരണങ്ങളും പണവും മോഷ്ടിച്ചു
യുവാവിനെതിരെ പ്രതിഭാഗം നടത്തിയ ആരോപണങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഇക്കാരണങ്ങളാല്‍ ശിക്ഷയുടെ കാഠിന്യം കുറയ്ക്കുകയായിരുന്നു കോടതി. കൂടാതെ പ്രതിയുടെ കുടുംബ പശ്ചാത്തലവും കണക്കിലെടുത്ത കോടതി ആറുമാസം കഠിന തടവും 1,000 രൂപ പിഴയും വിധിയ്ക്കുകയായിരുന്നു...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.