കൊച്ചി : കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവർത്തകൻ ദീപു മരിച്ചത് തലയ്ക്കേറ്റ പരിക്കിനെ തുടർന്നാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. നേരത്തെ പോസ്റ്റമോർട്ടത്തിന്റെ പ്രഥമിക റിപ്പോർട്ടിൽ ദീപുവിന്റെ മരണകാരണം തലയോട്ടിലേറ്റ ക്ഷതമാണെന്ന് സ്ഥിരീകരിച്ചിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING


കേസിൽ സിപിഎം പ്രവർത്തകരായ ബഷീർ, സൈനുദ്ദീൻ, അബ്ദു റഹ്മാൻ, അബ്ദുൽ അസീസ് എന്നിവരെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയായിരുന്നു ഇവർക്കെതിരെ നേരത്തെ കേസെടുത്തിരുന്നത്. എന്നാൽ ദീപു മരിച്ച സാഹചര്യത്തിൽ കൊലക്കുറ്റം കൂടി ചുമത്തുകയായിരുന്നു.


ALSO READ : Deepu Murder : ദീപുവിന്റെ കൊലപാതകം: ആശുപത്രിയിൽ പോകാൻ വൈകിയത് ഭീഷണി മൂലമെന്ന് അച്ഛൻ


ഫെബ്രുവരി 12 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.  അന്ന് കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജനെതിരെ വിളക്കണക്കൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനിടയിലാണ് സിപിഎം പ്രവർത്തർ ദീപുവിനെ മർദ്ധിച്ചത്. ട്വന്റി 20 യുടെ തെരുവ് വിളക്ക് സ്ഥാപിക്കുന്ന പദ്ധതിക്കെതിരെ എംഎൽഎ രംഗത്തെത്തിയിരുന്നു. ഇതിനെതിരെയായിരുന്നു പ്രതിഷേധം നടത്തിയത്. പ്രതിഷേധത്തിന്മുന്നിൽ തന്നെ ദീപു ഉണ്ടായിരുന്നു. മർദ്ദനമേറ്റ ദിവസം ദീപു ചികിത്സ തേടിയിരുന്നില്ല. ഫെബ്രുവരി 14, തിങ്കളാഴ്ച പുലർച്ചയോടെ ആരോഗ്യനില വഷളാവുകയും രക്തം ഛർദ്ദിക്കുകയും ചെയ്തതോടെ ദീപുവിനെ ആലുവയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.