ബെയ്ജിങ് : ചൈനയിലെ നഴ്സറി സ്കൂളിൽ അജ്ഞാതന്റെ കത്തി കൊണ്ടുള്ള ആക്രമണം. ചൈനയുടെ തെക്ക്-കിഴക്കൻ പ്രവശ്യയായ ജിയാൻക്സയിൽ നടന്ന ആക്രമണത്തിൽ മൂന്ന് പേർ മരിച്ചതായി വാർത്ത ഏജൻസിയായ എ എഫ് പി റിപ്പോർട്ട് ചെയ്യുന്നു. കുട്ടികൾ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. തൊപ്പി ധരിച്ച് മുഖം മറിച്ച അക്രമി സ്വകാര്യ നഴ്സറി സ്കൂളിലേക്ക് പ്രവേശിച്ച് ആക്രമണം നടത്തുകയായിരുന്നുയെന്ന് പോലീസ് അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ചോരയിൽ വാർന്ന് പരിക്കേറ്റ ഒരു കൊച്ചു കുട്ടിയെ പോലീസ് ഉദ്യോഗസ്ഥൻ എടുത്തുകൊണ്ട് ആംബുലൻസിൽ കയറ്റുന്ന വീഡിയോ ചൈനീസ് സർക്കാരിന്റെ മാധ്യമമായ ബെയ്ജിങ് ഡെയ്ലി തങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെക്കുകയും ചെയ്തു. അക്രമി ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ആക്രമണത്തിന്റെ പിന്നിലുള്ള ലക്ഷ്യവും എന്താണെന്നും ഇതുവരെ പോലീസിന് വ്യക്തമായിട്ടില്ല. 


ALSO READ : Shooting At Shopping Mall In US: യുഎസിലെ ഷോപ്പിംഗ് മാളിൽ വെടിവെപ്പ്: നാല് മരണം, 2 പേർക്ക് പരിക്ക്


ചൈനീസ് ആയോധനകലകളുമായി കത്തിക്കും വാളിനും പ്രത്യേകതയുണ്ടെങ്കിലും അത് ഉപയോഗിച്ചുകൊണ്ടുള്ള ആക്രമണം നിരവധി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ മാരാകായുധങ്ങൾ കൈയ്യിൽ കരുതുന്നതും വിൽപ്പന നടത്തുന്നതും ചൈനയിൽ ക്രിമിനൽ കുറ്റമാണ്. കഴിഞ്ഞ വർഷം സമാനമായ കത്തി ആക്രമണത്തിൽ കിഴക്കൻ ചൈനയിൽ 15 പേർ കൊല്ലപ്പെട്ടിരുന്നു. സാധാരണയായി ഇത്തരം ആക്രമണങ്ങൾ പിടിക്കപ്പെടുന്ന അക്രമികൾ മാനസിക പ്രശ്നമുള്ളവരാണെന്ന് പറഞ്ഞ് കേസ് അവസാനിപ്പിക്കാറാണ് പതിവ്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.