കൊച്ചി: കൊച്ചിയില്‍ ഒന്നരമാസം മാത്രം പ്രായമായ പിഞ്ചുകുഞ്ഞിനെ കൊന്ന കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയുടെ അമ്മ അശ്വതി (25) പങ്കാളി ഷാനിഫ്  (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികൾ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. കുഞ്ഞ് ജനിച്ച അന്ന് മുതല്‍ ഷാനിഫ് കൊല്ലാന്‍ പദ്ധതിയിട്ടെന്നും അതിക്രൂരമായാണ് കൊലപാതകം നടത്തിയതെന്നും അന്വേഷണ സംഘം വ്യക്തമാക്കി. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡിസംബര്‍ ഒന്നിന് ഷാനിഫും അശ്വതിയും കുഞ്ഞുമൊത്ത് എളമക്കരയിലെ ലോഡ്ജില്‍ മുറിയെടുക്കുകയായിരുന്നു. മൂന്നാം തിയതി പുലര്‍ച്ചെയാണ് കൊല നടത്തിയത്. ഉറങ്ങിക്കിടന്ന കുഞ്ഞിനെയെടുത്ത് കുഞ്ഞിന്റെ തല ഷാനിഫ് തന്റെ കാല്‍മുട്ടില്‍ ശക്തമായി ഇടിപ്പിച്ചു. ഇതിന്റെ ആഘാതത്തിൽ തലക്ക് ക്ഷതമേറ്റാണ് കുഞ്ഞ് മരിച്ചത്. മരണം ഉറപ്പാക്കാനായി കുഞ്ഞിന്റെ ശരീരത്തില്‍ കടിച്ച ഷാനിഫ് കുഞ്ഞ് കരയുന്നില്ലെന്ന് കണ്ടതോടെ മരണം ഉറപ്പാക്കി.


നേരം വെളുത്തതോടെ മരിച്ച കുഞ്ഞുമായി ഷാനിഫും അശ്വതിയും ആശുപത്രിയിലേക്ക് തിരിച്ചു. മരണം സ്ഥിരീകരിച്ച ഡോക്ടര്‍ കുഞ്ഞിന്റെ ശരീരത്തിൽ കണ്ട മുറിവുകളിൽ സംശയം തോന്നി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. അസ്വഭാവിക മരണത്തിന് കേസെടുത്ത പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്.


ALSO READ: കർണി സേന അദ്ധ്യക്ഷന്‍ സുഖ്ദേവ് സിംഗ് ഗോഗമേദി കൊല്ലപ്പെട്ടു


മറ്റൊരാളുമായുള്ള അടുപ്പത്തില്‍ അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു അശ്വതി. ഇതിന് ശേഷമാണ് ഇന്‍സ്റ്റഗ്രാം വഴി ഷാനിഫിനെ പരിചയപ്പെടുന്നത്. പിന്നീട് ഇവർ ഒന്നിച്ച് ജീവിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു. കുഞ്ഞ് ബാധ്യതയാകുമെന്ന് അന്ന് മുതല്‍ അശ്വതിയോട് പറഞ്ഞിരുന്നുവെന്ന് ഷാനിഫ് മൊഴി നൽകി. ജനിച്ചത് മുതല്‍ പലവിധത്തില്‍ ഷാനിഫ് കുഞ്ഞിനെ ഉപദ്രവിച്ചിരുന്നു.


ചെറിയ പരിക്കുകളുണ്ടാക്കി ആശുപത്രിയിലെത്തിച്ച് വേണ്ട പരിചരണം നൽകാതെ സ്വാഭാവിക മരണത്തിലേക്ക് തള്ളിവിടാനായിരുന്നു ഇയാളുടെ ശ്രമം. ഇതെല്ലാം പരാജയപ്പെട്ടതോടെയാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത്. കൃത്യത്തിന് രണ്ട് ദിവസം മുന്‍പ് കുഞ്ഞിനെ കൊല്ലുമെന്ന് അശ്വതിയോട് ഷാനിഫ് പറഞ്ഞിരുന്നു. സംഭവം നടക്കുമ്പോൾ താന്‍ ഉറക്കത്തിലായിരുന്നുവെന്നും ഒന്നും അറിഞ്ഞില്ലെന്നുമാണ് അശ്വതി ആദ്യം പോലീസിനോട് പറഞ്ഞത്. കുറ്റകൃത്യം അറിഞ്ഞിട്ടും എല്ലാം മറച്ചുവച്ച അശ്വതി കേസില്‍ പ്രതിയാകുമെന്ന് പോലീസ് വ്യക്തമാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.