Kochi Drug Seize: കാക്കനാട് ലഹരിമരുന്ന് കേസിലെ ഏജൻറ് പിടിയിൽ? അന്വേഷണം ചെന്നൈയിലേക്ക്
കേസിൽ നേരത്തെ വിട്ടയച്ച തിരുവല്ല സ്വദേശിനി തയ്ബയെ ഇന്നലെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം അറസ്റ്റ് ചെയ്തിരുന്നു
കൊച്ചി: കാക്കാനാട് ലഹരിമരുന്ന് കേസിൽ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. കേസിൽ ലഹരി മരുന്ന് കേരളത്തിലേക്ക് എത്തിച്ച ഏജൻറിനെ അന്വേഷണ സംഘം കണ്ടെത്തിയെന്നാണ് സൂചന. ഇതോടെ അന്വേഷണം ചെന്നെയിലേക്ക് വ്യാപിപ്പിക്കാനാണ് ശ്രമം.
കേസിൽ നേരത്തെ വിട്ടയച്ച തിരുവല്ല സ്വദേശിനി തയ്ബയെ ഇന്നലെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം അറസ്റ്റ് ചെയ്തിരുന്നു.11 കോടി രൂപയുടെ ലഹരിമരുന്നാണ് കൊച്ചിയിൽ പിടി കൂടിയത്.നാലംഗ സംഘം മയക്ക് മരുന്ന് എത്തിച്ചത് ചെന്നൈയില്‍ നിന്നാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ചെന്നൈയില്‍ നിന്ന് ലഹരി മരുന്ന് കൊണ്ട് വന്ന ഏജന്റിനെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു.
ALSO READ:Kakkanad Drugs Case: കാക്കനാട്ടെ ലഹരിമരുന്ന് അട്ടിമറി,എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഉടനെ പ്രതികളെ ചെന്നൈയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ഒരു കിലോ എം.ഡി.എം.എ. പിടികൂടിയ കേസിലും നിലവിലെ 6 പേരെയും എക്‌സൈസ് പ്രതി ചേര്‍ത്തേക്കും.
കേസില്‍ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയ യുവതി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. എക്സൈസ് ക്രൈബ്രാഞ്ച് സംഘമാണ് തയ്ബയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിനായി വിളിപ്പിച്ച ശേഷമായിരുന്നു അറസ്റ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...