Kochi drugs seized case: അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി
കൊച്ചിയിലെ എക്‌സൈസ് ഇൻസ്‌പെക്ടർ എൻ ശങ്കറിനെ സസ്‌പെൻഡ് ചെയ്തു
കൊച്ചി: കാക്കനാട് 11 കോടി രൂപയുടെ ലഹരിമരുന്ന് (Drugs) പിടികൂടിയ കേസ് അട്ടിമറിക്കാൻ ശ്രമിച്ച എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. കൊച്ചിയിലെ എക്‌സൈസ് ഇൻസ്‌പെക്ടർ എൻ ശങ്കറിനെ സസ്‌പെൻഡ് ചെയ്തു. നടപടിയുടെ ഭാഗമായി മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥരെ (Excise) സ്ഥലം മാറ്റി. ഒരു പ്രിവന്റീവ് ഓഫിസറെയും രണ്ട് സിവിൽ ഓഫിസറെയുമാണ് സ്ഥലംമാറ്റിയത്.
രണ്ട് യുവതികൾ എംഡിഎംഎ ഒളിപ്പിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ ഉണ്ടായിരുന്നിട്ടും ഇതിലെ ഒരു യുവതിയെ പ്രതിയാക്കാതെ ഒഴിവാക്കിയെന്നാണ് എക്‌സൈസിനെതിരായ പ്രധാന ആരോപണം. പ്രതികളെ പിടിച്ച ഉടൻ കസ്റ്റംസ് എടുത്ത ഫോട്ടോയിൽ ഏഴ് പ്രതികളാണ് ഉണ്ടായിരുന്നത്. കസ്റ്റംസിന്റെ (Customs) വാർത്താകുറിപ്പിലും ഏഴ് പ്രതികളാണ് ഉള്ളത്. എന്നാൽ എക്‌സൈസ് കേസിൽ പ്രതികളുടെ എണ്ണം അഞ്ചായി. രണ്ട് പേരെ ഒഴിവാക്കിയിട്ടുണ്ട്.
ALSO READ: POCSO Case : പ്രായപൂർത്തിയാകാത്തെ പെൺക്കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ പൊലീസ് പിടികൂടി
പ്രതികളിൽ നിന്ന് മാൻ കൊമ്പും പിടിച്ചിട്ടുണ്ട്. എന്നാൽ ഇത് മഹസറിൽ രേഖപ്പെടുത്തിയിട്ടില്ല. ഉദ്യോഗസ്ഥർ ഗുരുതര വീഴ്ച വരുത്തിയെന്നാണ് അന്വേഷണ റിപ്പോർട്ട്. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിനും (Investigation) ശുപാർശ ചെയ്തിട്ടുണ്ട്. കേസിൽ അട്ടിമറി നടന്നതിൽ കസ്റ്റംസും അതൃപ്തി അറിയിച്ചിരുന്നു. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് കസ്റ്റംസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...