Kochi gang rape: കൊച്ചി കൂട്ട ബലാത്സംഗക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; മോഡലിനെ മയക്കി കടത്തിക്കൊണ്ടുപോകാൻ ശ്രമം നടന്നോയെന്ന് സംശയിച്ച് പോലീസ്
Kochi Gang rape case: ബലാത്സംഗത്തിന് ഇരയായ യുവതിയുടെ സുഹൃത്ത് ഡോളി, കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, നിതിൻ, സുധി എന്നിവരെയാണ് റിമാൻഡ് ചെയ്തത്. എറണാകുളം എസിജെഎം കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്.
കൊച്ചി: കൊച്ചി കൂട്ട ബലാത്സംഗ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള പ്രതികൾക്ക് പുറമേ മറ്റാരെങ്കിലും കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. നാല് പ്രതികളെ റിമാൻഡ് ചെയ്തിരുന്നു. ബലാത്സംഗത്തിന് ഇരയായ യുവതിയുടെ സുഹൃത്ത് ഡോളി, കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, നിതിൻ, സുധി എന്നിവരെയാണ് എറണാകുളം എസിജെഎം കോടതി റിമാൻഡ് ചെയ്തത്. ഡിസംബർ മൂന്ന് വരെയാണ് റിമാൻഡ് കാലാവധി.
പത്തൊമ്പതുകാരിയായ മോഡലിനെ മയക്കി കടത്തിക്കൊണ്ടുപോകാൻ ശ്രമം നടന്നതായും പോലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. യുവതിയെ കടത്തിക്കൊണ്ടുപോകാൻ ശ്രമം നടന്നതായി സംശയിക്കുന്നുവെന്ന് കൊച്ചി പോലീസ് കമ്മീഷണറും ഇന്നലെ വ്യക്തമാക്കിയിരുന്നു. കൊച്ചി തേവരയിലെ ബാറിൽ ലഹരി വിൽപന നടന്നോ എന്നത് സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. പ്രതികളെ ലഹരി പരിശോധനക്കും വിധേയരാക്കി. ബലാത്സംഗം, ഗൂഢാലോചന, കടത്തിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...