Kochi Models Death Case | സൈജു തങ്കച്ചന്റെ ജാമ്യാപേക്ഷ തള്ളി
സൈജുവിനെ കസ്റ്റഡി (Custody) കാലാവധി അവസാനിച്ചതിനെ തുടർന്നാണ് കോടതിയിൽ ഹാജരാക്കിയത്.
കൊച്ചി: മോഡലുകൾ വാഹനാപകടത്തിൽ മരിച്ച (Models Death) സംഭവത്തിൽ അറസ്റ്റിലായ സൈജു തങ്കച്ചന്റെ (Saiju Thankachan) ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് (Ernakulam Judicial Magistrate Court) അപേക്ഷ തള്ളിയത്. സൈജുവിനെ കസ്റ്റഡി (Custody) കാലാവധി അവസാനിച്ചതിനെ തുടർന്നാണ് കോടതിയിൽ ഹാജരാക്കിയത്. എന്നാൽ കോടതി ഇതോടൊപ്പം ജാമ്യാപേക്ഷയും (Bail Application) പരിഗണിക്കുകയായിരുന്നു. സൈജുവിനെ കോടതി റിമാൻഡ് ചെയ്തു.
മോഡലുകളെ പിന്തുടരാൻ സൈജു തങ്കച്ചൻ ഉപയോഗിച്ചിരുന്ന ഔഡി കാർ (Audi car) കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കാറിന്റെ ഉടമ ഫെബി ജോണിനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യും. ഇയാളുടെ സുഹൃത്തുക്കൾക്കായി സൈജു പാർട്ടികൾ ഒരുക്കിയിരുന്നതായി മൊഴി ലഭിച്ച സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ.
Also Read: Kochi Models Death | മോഡലുകളുടെ മരണം; സൈജു തങ്കച്ചനെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു
കസ്റ്റഡിയിലെടുത്ത കാറിൽ നിന്ന് ഡിജെ പാർട്ടികൾക്ക് ഉപയോഗിക്കുന്ന സ്പീക്കർ, മദ്യം അളക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങൾ എന്നിവയും പോലീസ് കണ്ടെടുത്തിരുന്നു. മോഡലുകളെ രാത്രിയിൽ പിന്തുടർന്നത് ദുരുദ്ദേശ്യത്തോടെയാണെന്ന കാര്യം ചോദ്യം ചെയ്യലിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഹോട്ടലിലോ തന്റെ വീട്ടിലോ രാത്രി തങ്ങി പിറ്റേദിവസം പോയാൽ മതിയെന്ന് സൈജു മോഡലുകളെ ഭീഷണിപ്പെടുത്തിയിരുന്നു. ഇത് ഭയന്നാണ് വാഹനം അതിവേഗം ഓടിച്ച് ഇവർ രക്ഷപ്പെടാൻ ശ്രമിച്ചതെന്നും ചോദ്യം ചെയ്യലിൽ സ്ഥിരീകരിച്ചു.
നമ്പർ 18 ഹോട്ടലിൽ നടന്ന ഡിജെ പാർട്ടിയിൽ പങ്കെടുത്തവരുടെ ദൃശ്യങ്ങളും സൈജു തങ്കച്ചന്റെ ഫോണിൽ നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്. സൈജു തങ്കച്ചൻ ലഹരി നൽകി പെൺകുട്ടികളെ ദുരുപയോഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. നിരവധി പെൺകുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും ഇയാളുടെ ഫോണിൽ നിന്ന് ലഭിച്ചുവെന്നാണ് വിവരം.
നവംബര്‍ ഒന്നിനാണ് എറണാകുളത്ത് (Ernakulam) നടന്ന വാഹനാപകടത്തില്‍ മുൻ മിസ് കേരള അന്‍സി കബീറും (Ansi Kabeer) റണ്ണറപ്പ് അഞ്ജന ഷാജനും (Anjana Shajan) മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിലും തുടർന്ന് സമീപത്തെ മരത്തിലും ഇടിച്ച് തകരുകയായിരുന്നു. അൻസിയും അഞ്ജനയും അപകട സ്ഥലത്തും ഇവരുടെ സുഹൃത്ത് ആഷിഖ് ചികിത്സയിലിരിക്കേയുമാണ് മരിച്ചത്. കാർ ഓടിച്ചിരുന്ന അബ്ദുൽ റഹ്മാൻ പരിക്കുകളോടെ രക്ഷപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...