കൊച്ചി: മോഡലുകളുടെ അപകട മരണത്തിൽ കുറ്റപത്രം ഈയാഴ്ച സമർപ്പിക്കും. കേസിൽ നമ്പർ 18 ഹോട്ടലുടമ റോയ് വയലാറ്റ്,സൈജു തങ്കച്ചൻ ഉൾപ്പെടെ എട്ട് പ്രതികളാണ് ഉള്ളത്. പ്രേരണാകുറ്റം,മനഃപൂർവമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നവംബർ ഒന്നിനാണ് എറണാകുളത്ത് നടന്ന വാഹനാപകടത്തിൽ മിസ് കേരള അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും മരിച്ചത്.  സൈജു തങ്കച്ചൻ ഇവരുടെ കാറിനെ  ഓഡി കാറിൽ പിന്തുടർന്നത് അടക്കം അന്വേഷണ സംഘം പരിശോധിച്ചിരുന്നു.


 കേസിലെ പ്രധാന തെളിവായ ഡിജിറ്റൽ വിഡിയോ റെക്കോഡർ നശിപ്പിച്ചത് വീണ്ടെടുക്കാൻ  അന്വേഷണ സംഘം വിശദമായ പരിശോധനയാണ് നടത്തിയത്.റോയി വയലാറ്റിന്റെ വീടിന്റെ സമീപത്തെ കായലിലും ഡി വി ആർ നായി അന്വേഷണ സംഘം പരിശോധന നടത്തി. കേസിലെ നിർണായക തെളിവായ ഡിവിആർ ലഭിക്കാതെ വന്നതോടെ അന്വേഷണം  പ്രതിസന്ധിയായിരുന്നു.


അന്വേഷണ സംഘം നിരവധി തവണ ഹോട്ടലിൽ അടക്കം പരിശോധന നടത്തിയിരുന്നു. അതേസമയം റോയി വയലാറ്റിനെതിരെ പുതുതായി രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ റോയി സമർപ്പിച്ച മുൻ‌കൂർ ജാമ്യപേക്ഷ കോടതിയുടെ പരിഗണയിലാണ്.പുതിയ കേസിൽ റോയിയെ അന്വേഷണ സംഘം കാസ്റ്റഡിയിൽ എടുക്കാനുള്ള നടപടി ആരംഭിച്ചു.റോയിയുടെ ഫോൺ ഉൾപ്പടെ സ്വിച് ഓഫ്‌ ആണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.