കൊച്ചി: കലൂരിൽ ഹോട്ടൽ മുറിയിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് പിന്നിലെ കാരണം സംബന്ധിച്ച് പ്രതി നൗഷീദ് വീണ്ടും മൊഴിമാറ്റി. രേഷ്മയുമായി ബന്ധമുണ്ടായിരുന്നതായും ബന്ധത്തിൽ നിന്ന് പിന്മാറാൻ രേഷ്മ വിസമ്മതിച്ചതായും നൗഷീദ് പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

വേണമെങ്കിൽ തന്നെ കൊന്നോളൂവെന്ന് രേഷ്മ പറഞ്ഞു. ഇതിന് പിന്നാലെ, നൗഷീദ് വാങ്ങി സൂക്ഷിച്ചിരുന്ന കത്തി ഉപയോ​ഗിച്ച് രേഷ്മയെ കുത്തി. രേഷ്മയും നൗഷീദും തമ്മിലുള്ള സംഭാഷണം നൗഷീദിന്റെ ഫോണിൽ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. രേഷ്മ തനിക്കെതിരെ മന്ത്രവാദം ചെയ്തുവെന്നും നൗഷീദ് പറയുന്നു.


തന്റെ ആരോഗ്യപ്രശ്നങ്ങൾ സുഹൃത്തുക്കളുമായി പങ്കുവെച്ച് കളിയാക്കിയതാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നായിരുന്നു നൗഷീദ് ഇന്നലെ മൊഴി നൽകിയത്. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് രേഷ്മയെ വിളിച്ചു വരുത്തിയതെന്നും പ്രതി മൊഴി നൽകിയിരുന്നു. കഴുത്തിലെ ഞരമ്പ് മുറിഞ്ഞാണ് രേഷ്മ മരിച്ചത്.


ALSO READ: Crime News: ഭാര്യയെ കമ്പിപാര കൊണ്ട് തലക്കടിച്ചു കൊന്നു; പ്രവാസി നാട്ടിലെത്തിയത് മൂന്ന് ദിവസം മുൻപ്, കൊലയ്ക്ക് പിന്നിൽ സംശയരോഗം


ചങ്ങനാശ്ശേരി സ്വദേശിനി രേഷ്മയെ കഴിഞ്ഞ ദിവസം രാത്രി 10.45നാണ് എളമക്കരയിലെ ഹോട്ടൽ മുറിയിൽ വച്ച് നൗഷീദ് കുത്തി കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട യുവതിയും ഇയാളും മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു. ഇൻസ്റ്റഗ്രാം വഴിയാണ് രേഷ്മയുമായി പ്രതി പരിചയപ്പെട്ടത്. മുറിയിൽ വച്ചുണ്ടായ വാക്കുതർക്കത്തിനിടെയാണ് യുവതിയെ ഇയാൾ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു.


പ്രതിയെ എറണാകുളം നോർത്ത് പോലീസ് കസ്റ്റഡിയിൽ എടുത്തു. കൊച്ചിയിലെ ഓയോ റൂംസിലെ ജീവനക്കാരനായിരുന്നു പ്രതിയായ നൗഷീദ്. ജോലി ചെയ്തിരുന്ന ഹോട്ടലിന്റെ ഉടമയുടെ മരുമകനോടാണ് പ്രതി കൊലപാതക വിവരം വിളിച്ചു പറഞ്ഞത്. പ്രതി നൗഷീദ് മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും പോലീസ് വ്യക്തമാക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.