തൃശൂർ: കൊടകര കുഴൽപ്പണക്കവർച്ചാ കേസിൽ ബിജെപിക്ക് (BJP) പങ്കില്ലെന്ന് ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് കെകെ അനീഷ് കുമാർ. അന്വേഷണ സംഘം ചോദ്യം ചെയ്തതിന് ശേഷം മാധ്യമങ്ങളോട് (Media) പ്രതികരിക്കുകയായിരുന്നു അനീഷ് കുമാർ. ഇപ്പോൾ പിടിയിലായിരിക്കുന്നത് ഇടത് അനുഭാവികൾ ആണെന്നും അനീഷ് കുമാർ ആരോപിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

പണവും വാഹനവും നഷ്ടപ്പെട്ടുവെന്ന് ധർമരാജൻ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് സംഭവത്തിൽ ഇടപെട്ടത്. തെരഞ്ഞെടുപ്പ് സാമ​ഗ്രികൾ എത്തിക്കാൻ ധർമരാജനെ ബിജെപി വിനിയോ​ഗിച്ചിരുന്നുവെന്നാണ് അറിവെന്നും അനീഷ് കുമാർ പറഞ്ഞു.


ALSO READ: കൊടകര കുഴൽപ്പണക്കവർച്ചാ കേസിൽ പരാതിക്കാരനെയും ഡ്രൈവറെയും ചോദ്യം ചെയ്തത് ആറ് മണിക്കൂർ; പൊലീസിന് കൂടുതൽ തെളിവുകൾ ലഭിച്ചതായി സൂചന


ധർമരാജൻ പണം കടത്തിയിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കണം. ധർമരാജൻ തൃശൂരിൽ എത്തിയത് തെരഞ്ഞെടുപ്പ് (Election) പ്രചാരണ സാമ​ഗ്രികളുമായിട്ടായിരുന്നു. ഇതനുസരിച്ചാണ് രാത്രി മുറിയെടുത്ത് നൽകിയത്. ഇയാളുടെ പക്കൽ പണം ഉണ്ടായിരുന്നോയെന്ന് അറിയില്ല. തെരഞ്ഞെടുപ്പ് പ്രചാരണ സാമ​ഗ്രികൾ പാർട്ടിക്ക് കൈമാറിയിരുന്നു. പ്രതി ദീപക്കിനോട് കവർച്ചയെക്കുറിച്ച് അന്വേഷിച്ചിരുന്നുവെന്നും ബിജെപിക്കെതിരെ ആരോപണം ഉയർന്നപ്പോൾ കണ്ണൂരിൽ പോയി സമാന്തര അന്വേഷണം നടത്തിയെന്നും അനീഷ് കുമാർ സമ്മതിച്ചു.


അതേസമയം, കൊടകര കുഴൽപ്പണക്കവർച്ച (Kodakara Hawala Case) കേസിൽ ബിജെപി നേതാക്കളെ കൂടുതൽ കുരുക്കിലാക്കുന്ന തെളിവുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. കുഴൽപ്പണക്കവർച്ച കേസ് പ്രതികളായ ദീപക്, രഞ്ജിത്ത് എന്നിവർ തൃശൂർ ബിജെപി ഓഫീസിലെത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. തെരഞ്ഞെടുപ്പിന് ശേഷമാണ് ഇവർ എത്തിയതെന്നാണ് അന്വേഷണ സംഘം സൂചിപ്പിക്കുന്നത്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും.


ALSO READ: കൊടകര കുഴൽപ്പണ കവർച്ചാക്കേസ്; പ്രതി മാർട്ടിന്റെ വീട്ടിൽ നിന്നും പണം കണ്ടെടുത്തു


കവർച്ച നടന്ന ദിവസവും തുടർ ദിവസങ്ങളിലും ധർമരാജനെ ഫോണിൽ ബന്ധപ്പെട്ടവരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. അതേസമയം, കവർച്ച ചെയ്യപ്പെട്ട പണത്തിലെ 1.5 കോടി രൂപ മാത്രമാണ് കണ്ടെത്താനായത്. ബാക്കി തുക കൂടി കണ്ടെത്താനുള്ള അന്വേഷണം പുരോ​ഗമിക്കുകയാണ്. കോഴിക്കോട്, കണ്ണൂർ സ്വദേശികളാണ് പ്രതികൾ. ഇവരുടെ വീടുകളിൽ റെയ്ഡ് നടത്താനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. മൂന്നരക്കോടിയോളം രൂപ കവർച്ച ചെയ്യപ്പെട്ടതായാണ് പൊലീസിന്റെ നി​ഗമനം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക