കൊല്ലം: കൊല്ലത്ത് തീപൊള്ളലേറ്റ് വൃദ്ധ മരിച്ച സംഭവം കൊലപാതകമെന്ന് (Murder) സ്ഥിരീകരിച്ച് പോലീസ്. സംഭവത്തിൽ മരുമകൾ രാധാമണിയെ(60) പോലീസ് അറസ്റ്റ് (Arrest) ചെയ്തു. കുലശേഖരപുരം സ്വദേശിനി നളിനാക്ഷി (86) ആണ് മരിച്ചത്. ഒക്ടോബർ 29 നാണ് നളിനാക്ഷിയെ വീട്ടിനുള്ളിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ (Hospital) എത്തിച്ചെങ്കിലും മരിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

നളിനാക്ഷിയുടേത് ആത്മഹത്യയാണെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നി​ഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയ്ക്ക് മുറിവേറ്റിരുന്നതായി വ്യക്തമായി. നാട്ടുകാരിൽ ചിലരും സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൃദ്ധയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മരുമകൾ രാധാമണി കൊലപാതകം നടത്തിയെന്ന സ്ഥിരീകരണത്തിലേക്ക് എത്തിയത്.


 ALSO READ: Murder | തിരുവനന്തപുരത്ത് മകൻ അച്ഛനെ അടിച്ചു കൊന്നു


നളിനാക്ഷിയെ മരുമകൾ രാധാമണി തലയ്ക്കടിച്ച് ബോധരഹിതയാക്കിയ ശേഷം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. ഇരുവരും തമ്മിൽ വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്നും മരണം സംഭവിച്ച ദിവസം വഴക്കുണ്ടായപ്പോഴാണ് തലക്ക് അടിച്ചതെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.