Robbery: ക്ഷേത്രത്തിനുള്ളിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ പ്രതി പിടിയിൽ
Kollam Robbey: ക്ഷേത്രത്തിൽ നിന്നും മോഷ്ടിച്ച ഓട്ടുപാത്രങ്ങൾ വിറ്റ ആക്രി കടയിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് പൊക്കിയത്.
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ക്ഷേത്രത്തിനുള്ളിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ പ്രതി പിടിയിലായതായി റിപ്പോർട്ട്. പാലമേൽ സ്വദേശി ത്രിജിത്ത് ആണ് പിടിയിലായത്.
Also Read: ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെടും; കേരളത്തിൽ മഴ കനക്കില്ല!
ക്ഷേത്രത്തിൽ നിന്നും മോഷ്ടിച്ച ഓട്ടുപാത്രങ്ങൾ വിറ്റ ആക്രി കടയിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് പൊക്കിയത്. ജൂലൈ 30 ന് പുലർച്ചെയായിരുന്നു തൊടിയൂർ അമ്പിരേത്ത് ദുർഗാദേവി ക്ഷേത്രത്തിൽ കവർച്ച നടന്നത്. ക്ഷേത്ര തിടപ്പള്ളിയിൽ പൂട്ടി സൂക്ഷിച്ചിരുന്ന അഞ്ച് ഓട്ടുരുളികളും ആറ് നിലവിളക്കുകളും 12,000 രൂപയും പ്രതി മോഷ്ടിച്ചിരുന്നു. ക്ഷേത്ര ഭാരവാഹികൾ കരുനാഗപ്പള്ളി പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് സിസിടിവി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
Also Read: ഇടവ രാശിക്കാർക്ക് പോസിറ്റീവ് ദിനം, തുലാം രാശിക്കാർക്ക് അടിപൊളി ദിനം, അറിയാം ഇന്നത്തെ രാശിഫലം!
തുടർന്ന് മോഷ്ടിച്ച സാധനങ്ങൾ പ്രതി വിൽക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തിന്‍റെറെ അടിസ്ഥാനത്തിൽ ആക്രി കടകൾ അടക്കം കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. ഇതിനിടെയാണ് ശൂരനാടുള്ള ആക്രികടയിൽ ഓട്ടുപാത്രങ്ങൾ പ്രതി വിറ്റെന്ന് പോലീസ് കണ്ടെത്തിയത്. തുടർന്ന് കട ഉടമയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയായ ത്രിജിത്തിലേക്ക് എത്തിയത്. ഒടുവിൽ രഹസ്യ നീക്കത്തിലൂടെ ത്രിജിത്തിനെ കരുനാഗപ്പള്ളി പോലീസ് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു ത്രിജിത്ത് കൂടുതൽ മോഷണങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.