Kothamangalam Murder: കോതമംഗലം കൊലപാതകത്തിൽ പ്രതി ഉപയോഗിച്ചത് പിസ്റ്റൾ, എവിടെ നിന്ന് കിട്ടുന്നു ആയുധങ്ങൾ, വില്ലൻ ഒാൺലൈൻ ആയുധ വ്യാപാരമോ?
ഇതിന് പുറമെ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും ആയുധത്തിന് അപേക്ഷിക്കുന്ന ആളുടെ വിവരങ്ങൾ അടക്കം പരിശോധിക്കും
എറണാകുളം: കോതമംഗലത്തെ ഡെൻറൽ വിദ്യാർഥിനിയുടെ കൊലപാതകത്തിന് സുഹൃത്ത് ഉപയോഗിച്ചത് ഒരു പിസ്റ്റളാണ്. വിദേശ രാജ്യങ്ങളിലെ പോലെ അല്ല. ഇന്ത്യയിൽ ഒരു തോക്ക് കൈവശം വെക്കുന്നതിന് നിരവധി നിയമതടസ്സങ്ങളുണ്ട്. ആദ്യത്തേത് ഒരു വ്യക്തിക്ക് ജീവന് ഭീക്ഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് സ്വയ രക്ഷക്കായി ആയുധം ലൈസൻസോടെ അനുവദിക്കുന്നത്.
ഇന്ത്യൻ ആയുധ നിയമം (Indian Arms Act) 1959 പ്രകാരമാണിത്. പോലീസ്, റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വ്യക്തമായ ശുപാർശയുടെ അടിസ്ഥാനത്തിലാണിത്. കാലാകാലങ്ങളിൽ മാറി വരുന്ന ആയുധ നിയമങ്ങൾക്കും ഇത് വിധേയമാണ്. ഇതിന് പുറമെ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും (Special Branch) ആയുധത്തിന് അപേക്ഷിക്കുന്ന ആളുടെ വിവരങ്ങൾ അടക്കം പരിശോധിക്കും
ALSO READ: Kothamangalam Dental student Murder: കോതമംഗലത്ത് ഡെൻറൽ വിദ്യാർഥിയെ വെടിവെച്ച് കൊന്നു
കേരളത്തിലെ തോക്ക് ലൈസൻസുകളുടെ എണ്ണം
2015ലെ സംസ്ഥാന ആഭ്യന്തര വകുപ്പിൻറെ കണക്ക് പ്രകാരം കേരളത്തിൽ 8191 ആയുധ ലൈസൻസുകൾ നിലവിലുണ്ട്. ഇതിൽ തന്നെ 1633 ലൈസൻസുകൾ അനുവദിച്ചിരിക്കുന്നത് എറണാകുളം ജില്ലയിലാണ്. ഒാരോ വർഷവും കണക്കുകളിൽ മാറ്റമുണ്ട്. നിലവിലെ ഏകദേശ കണക്ക് പ്രകാരം 10000-ൽ താഴെ തന്നെയാണ് ലൈസൻസുകളുടെ എണ്ണം
എവിടെ നിന്ന് വാങ്ങുന്നു തോക്കുകൾ
അംഗീകൃത ആയുധ വ്യാപാരികൾ കേരളത്തിൽ വളരെ കുറവാണ്. അങ്ങിനെ വരുമ്പോൾ മിക്കവാറും പേരും അനധികൃതമായ നാടൻ തോക്കുകൾ നിർമ്മിക്കുകയോ അല്ലെങ്കിൽ ഒാൺലൈനായി വാങ്ങുകയോ ചെയ്യും. നിരവധി വെബ്സൈറ്റുകൾ ആയുധ വ്യാപാരത്തിനായി ഇന്നുണ്ട്. ഡാർക്ക് വെബ്ബടക്കം ഇതിനുള്ള വഴികളാണ് ഇവയിൽ നിന്നാവും കോതമംഗലം സംഭവത്തിലെ പ്രതിയും പിസ്റ്റൾ വാങ്ങിക്കാനുള്ള സാധ്യത.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. കണ്ണൂർ സ്വദേശിയായ കോതമംഗലം ഇന്ദിരാഗാന്ധി ഡെൻറൽ കോളേജ് വിദ്യാർഥിനി മാനസ(24) ആണ് വെടിയേറ്റ് മരിച്ചത്. രണ്ട് വട്ടം മാനസക്ക് നേരെ നിറയൊഴിച്ച ശേഷം സുഹൃത്ത് രാകിൽ സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. രാഗിനും കണ്ണൂർ സ്വദേശിയാണ്. പ്രണയവുമായി ബന്ധപ്പെട്ട മുൻ വൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നാണ് സംശയം. കഴിഞ്ഞ കുറച്ച് നാളുകളായി രാഗിൻ മാനസയെ ശല്യപ്പെടുത്തിയിരുന്നതായാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...