കൊല്ലം; വിവാഹത്തില്‍ നിന്നും വരന്‍ പിന്മാറിയതിനെ തുടര്‍ന്ന് റംസി എന്ന 24കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടി ലക്ഷ്മി പ്രമോദിനെ പ്രതിചേര്‍ക്കുമെന്ന് പോലീസ്. പ്രതിയായ ഹാരിസിന്‍റെ സഹോദരന്‍ അസര്‍ മുഹമ്മദിന്‍റെ ഭാര്യയാണ് ലക്ഷ്മി.


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ടാഴ്ച മുന്‍പ് മൂന്നാം വിവാഹം, മകനെ കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു!!


സമൂഹ മാധ്യമങ്ങളില്‍ റംസിയും ലക്ഷ്മിയും ചേര്‍ന്നുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചിട്ടുണ്ട്. ഇത് ഇവര്‍ തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ടായിരുന്നതായി തെളിയിക്കുന്നവയാണ്. ഇവര്‍ തമ്മിലുള്ള വാട്സ്ആപ് വോയ്സ് ക്ലിപ്പുകളും ഫോണ്‍ സംഭാഷങ്ങളും കേസില്‍ നിര്‍ണ്ണായകമാകു൦.


ബലാത്സംഗത്തെ തുടർന്ന് പെൺകുട്ടിയുടെ ആത്മഹത്യ; രണ്ടുപേർ പിടിയിൽ


അതേസമയം, കേസുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്ന നടി ഉള്‍പ്പടെയുള്ളവര്‍ ഒളിവിലാണ്. ഇവര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. മൂന്ന് മാസം ഗര്‍ഭിണിയായിരുന്ന റംസിയെ നിര്‍ബന്ധിത ഗർഭച്ഛിദ്രം നടത്താനായി ഏറണാകുളത്തെ ആശുപത്രിയില്‍ കൊണ്ടുപോയത് ലക്ഷ്മിയാണ്. 


വായില്‍ തോര്‍ത്ത് തിരുകി, രാത്രി മുഴുവന്‍ കട്ടിലില്‍ കെട്ടിയിട്ട് ക്രൂര പീഡനം -FIR


കൂടാതെ, ഗർഭച്ഛിദ്രം നടത്താനായി വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ചമച്ച കേസിലും ഇവര്‍ക്കെതിരെ അന്വേഷണ൦ ഉണ്ടായേക്കും. കേസുമായി ബന്ധപ്പെട്ട് ലക്ഷ്മിയെയും ഭര്‍ത്താവ് അസറിനെയും പോലീസ് മുന്‍പ് ചോദ്യം ചെയ്തിരുന്നു.നിലവില്‍ സംഭവവുമായി ബന്ധപ്പെട്ട് ഹാരിസിനെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.


ജാതി പ്രശ്നം, കാമുകന്‍ വേറെ വിവാഹം കഴിച്ചു; ആസിഡൊഴിച്ച് കാമുകിയുടെ പ്രതികാരം


ആത്മഹത്യ പ്രേരണ, വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കല്‍, തുദന്ഗിഒയ കേസുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് റംസിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.