New Delhi : കൊട്ടിയൂർ പീഡനക്കേസിൽ (Kottiyoor Rape Case) പ്രതിയായ കത്തോലിക്ക സഭയിൽ പുറത്താക്കപ്പെട്ട പുരോഹിതൻ റോബിൻ വടക്കുംചേരിയെ (Robin Vadakkumcheri) വിവാഹം ചെയ്യാനുള്ള അനുമതിക്കായി ഇരയായ പെൺക്കുട്ടി സുപ്രീംകോടതിയിൽ (Supreme Court) ഹർജി സമർപ്പിച്ചു. സ്വന്ത ഇഷ്ടപ്രകാരമാണ് പെൺക്കുട്ടി കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഹർജി ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി വിനീത് ശരൺ എന്നിവർ അടങ്ങിയ സുപ്രീം കോടതി ബഞ്ച് നാളെ കഴിഞ്ഞ് തിങ്കളാഴ്ച പരിഗണിക്കുന്നതാണ്. തന്റെ ഉഭയ സമ്മത പ്രകാരമാണ് തങ്ങൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് പെൺക്കുട്ടി നേരത്തെ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. കൂടാതെ പെൺക്കുട്ടിയെയും കുഞ്ഞിനെയും നോക്കി കൊള്ളാമെന്ന് പ്രതി റോബിൻ വടക്കും ചേരിയും കോടതിയെ അറിയിച്ചിരുന്നു. 


ALSO READ : റോബിന്‍ വടക്കുംചേരി വൈദികവൃത്തിയില്‍ നിന്നും പുറത്ത്


എന്നാൽ ഇരുവരുടെയും ആവശ്യം കോടതി തള്ളിയിരുന്നു. തുടർന്നാണ് ഇര സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. വിവാഹത്തിനായി പ്രതിക്ക് ജാമ്യം അനുവദിക്കണമെന്നും തനിക്കും കുട്ടിക്കും പ്രതിക്കൊപ്പം ജീവിക്കാൻ അവസരം ഒരുക്കണമെന്നാവശ്യപ്പെട്ടാണ് ഇരയായ പെൺക്കുട്ടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. 


ALSO READ : Supreme Court : അവളെ വിവാഹം കഴിക്കുമോ നിങ്ങൾ? കോടതി തുറന്ന് ചോദിച്ചു


കഴിഞ്ഞ വർഷമായിരുന്നു റോബിൻ വടുക്കുംചേരിയെ വൈദിക വൃത്തിയിൽ നിന്ന് കത്തോലിക്ക സഭ പുറത്താക്കിയത്. പോക്സോ ഉൾപ്പെടെ പ്രായപൂർത്തിയാകാത്ത പെൺക്കുട്ടിയെ പീഡിപ്പിച്ച കേസിൽ റോബിനെ 20 വർഷത്തേക്കാണ് ശിക്ഷിച്ചിരിക്കുന്നത്. 


ALSO READ : Kerala Assembly Ruckus Case: സർക്കാരിന് തിരിച്ചടി; ഹർജി തള്ളി; എല്ലാ പ്രതികളും വിചാരണ നേരിടണം


വളരെ വിവാദമായ കൊട്ടിയൂര്‍ പീഡനം കേസില്‍ കുറ്റക്കാരനായ റോബിന്‍ വടക്കുംചേരിയെ സംരക്ഷിക്കാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കള്ളസാക്ഷി പറയുകയും ഗര്‍ഭത്തിന്‍റെ ഉത്തരവാദിത്വം പെണ്‍കുട്ടിയുടെ പിതാവ് ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ DNA ടെസ്റ്റ്‌ പെണ്‍കുട്ടിയുടെ പിതാവിന്‍റെ വാദം തെറ്റാണെന്ന് തെളിയിച്ചു. തുടര്‍ന്നാണ് കോടതി റോബിനെതിരെ ശിക്ഷ വിധിക്കുകയായിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.