കോഴിക്കോട്: കോഴിക്കോട് വീടിന് നേരെ ബോംബേറ്. പേരാമ്പ്ര പാലേരിയിലാണ് സംഭവം നടന്നത്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് കന്നാട്ടിയിലെ ശ്രീനിവാസന്റെ വീട്ടിൽ ബോംബറുണ്ടായത്. പ്രദേശത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സിപിഎം ബിജെപി സംഘർഷം നിലനിൽക്കുന്നുണ്ട്. അതിനാൽ പ്രദേശത്ത് ശക്തമായ പോലീസ് നിരീക്ഷണം ഉണ്ടായിരുന്നു. പോലീസിന്റെ കണ്ണ് വെട്ടിച്ചാണ് ബോംബേറ് നടന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം പാലേരിയിൽ ആറ് ദിവസങ്ങൾക്ക് മുൻപ് സമാനമായ സംഭവം ഉണ്ടായിരുന്നു. പാലേരി കോങ്ങോടുമ്മൽ വിപിന്റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. സ്ഫോടനത്തിൽ വീടിന്റെ ജനലിന്റെ കമ്പി വളഞ്ഞ നിലയിലായിരുന്നു. സ്ഫോടനം നടന്ന സമയം വിപിൻ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. സ്റ്റീൽ ബോംബാണ് എറിഞ്ഞത്. വടക്കുമ്പാട് കന്നാട്ടി ഭാഗങ്ങളിൽ ആർഎസ്എസ് സിപിഎം സംഘർഷം നിലനിൽക്കുന്നതിനിടെയാണ് സ്ഫോടനം. വിപിൻ ഡിവൈഎഫ്ഐ പ്രവർത്തകനാണ്. സംഭവത്തിൽ ബിജെപി പ്രവർത്തകൻ പിടിയിലായിരുന്നു.


Also Read: കോഴിക്കോട് വീടിന് നേരെ ബോംബേറ്


 


വിപിന്റെ വീടിന് നേരെ ബോംബേറുണ്ടാകുന്നതിന് രണ്ട് ദിവസം മുൻപ് വടക്കുമ്പാട് നാല് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് മർദ്ദനമേറ്റിരുന്നു. ഇതിനെ തുടർന്ന് പ്രദേശത്ത് പോലീസ് നിരീക്ഷണം തുടരുന്നതിനിടയിലാണ് സ്ഫോടനം നടന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.