Chavara Suicide Case: പ്രതിശ്രുത വരന് കഴുത്തിൽ കുരുക്കിടുന്ന ചിത്രങ്ങൾ അയച്ചശേഷം യുവതി ആത്മഹത്യ ചെയ്തു
Chavara Suicide Case: വിദേശത്തുള്ള പ്രതിശ്രുത വരനുമായി ഫോണിൽ സംസാരിക്കവെ പിണങ്ങിയതിനെത്തുടർന്ന് കഴുത്തിൽ കുരുക്കിടുന്ന ചിത്രങ്ങൾ അയാൾക്ക് വാട്സാപ്പിൽ (WhatsApp) അയച്ചു കൊടുത്ത ശേഷം യുവതി തൂങ്ങി മരിച്ചു.
കൊല്ലം: Chavara Suicide Case: വിദേശത്തുള്ള പ്രതിശ്രുത വരനുമായി ഫോണിൽ സംസാരിക്കവെ പിണങ്ങിയതിനെത്തുടർന്ന് കഴുത്തിൽ കുരുക്കിടുന്ന ചിത്രങ്ങൾ അയാൾക്ക് വാട്സാപ്പിൽ (WhatsApp) അയച്ചു കൊടുത്ത ശേഷം യുവതി തൂങ്ങി മരിച്ചു.
സംഭവം നടന്നത് ഇന്നലെ വൈകുന്നേരം 4:15 നായിരുന്നു. പായിക്കുഴി കന്നേലിത്തറയിൽ സലിം-സബീന ദമ്പതികളുടെ മകൾ സുമയ്യയാണ് (Sumayya) ഈ കടുംകൈ ചെയ്തത് (Suicide). സുമയ്യയ്ക്ക് 18 വയസായിരുന്നു. സുമയ്യ തൂങ്ങി മരിക്കാൻ ശ്രമിക്കുന്ന വിവരം വിദേശത്തുനിന്നും പ്രതിശ്രുത വരൻ തന്നെയാണ് ബന്ധുക്കളെയും പൊലീസിനെയും അറിയിച്ചത്.
പക്ഷെ ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴേക്കും ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു (Suicide) സുമയ്യ. മൂന്നു ദിവസം മുൻപ് പെൺകുട്ടിയുടെ പിതാവിന്റെ സഹോദരൻ റഹിം മരിച്ചിരുന്നു. മരണാനന്തര ചടങ്ങുകൾ നടക്കുമ്പോഴായിരുന്നു വിദേശത്തു നിന്നു വരനായ ഈ യുവാവ് പെൺകുട്ടിയെ ഫോണിൽ വിളിച്ചത്.
പെൺകുട്ടി ഫോണിൽ സംസാരിച്ചു കൊണ്ടു സമീപത്തുള്ള സ്വന്തം വീട്ടിലെ മുറിക്കുള്ളിലേക്ക് കയറുകയും സംസാരത്തിനിടെ യുവാവുമായ പിണങ്ങിയ സുമയ്യ കഴുത്തിൽ കുരുക്കിടുന്ന ചിത്രങ്ങൾ വാട്ട്സ്ആപ്പിലൂടെ (WhatsApp) യുവാവിന് അയച്ചുകൊടുത്തിട്ട് തൂങ്ങി മരിക്കുകയായിരുന്നു. ഈ സംഭവം നടക്കുമ്പോൾ അവിടെ വീട്ടിൽ ആരും ഇല്ലായിരുന്നു.
സുമയ്യയും മേമന സ്വദേശിയായ പ്രതിശ്രുത വരാനായ യുവാവും പഠനകാലത്തെ പ്രണയത്തിലായിരുന്നു. ഇവരുടെ വിവാഹ നിശ്ചയം മുന്നു മാസം മുൻപ് നടത്തിയിരുന്നു. സുമയ്യയുടെ മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇതിനിടയിൽ ഓച്ചിറ പൊലീസ് കേസെടുത്തിട്ടുണ്ട്.
മൃതദേഹം ഇന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറും. കേസെടുത്ത പൊലീസ് പെൺകുട്ടിയുടെ മൊബൈൽ ഫോൺ കണ്ടെടുക്കുകയും ഫോണിലെ വിവരങ്ങൾ സൈബർ സെല്ലിന്റെ സഹായത്തോടെ ശേഖരിക്കു അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...