Real Estate Scam: ഭൂമി വാങ്ങിത്തരാമെന്ന് പറഞ്ഞ് കോടികൾ തട്ടിയ പ്രതി അറസ്റ്റിൽ
Land Scam Case: അടുത്ത കാലങ്ങളില്‍ സാമ്പത്തികമായി പെട്ടന്ന് അഭിവൃദ്ധി പ്രാപിച്ച ബ്രോക്കര്‍മാരും പോലീസ് നിരീക്ഷണത്തിലാണ്.
തൃശൂര്‍: ഭൂമി വാങ്ങിത്തരാമെന്ന് പറഞ്ഞ് കോടികള്‍ തട്ടിയ കേസിലെ പ്രതി അറസ്റ്റിലായതായി റിപ്പോർട്ട്. എറിയാട് ഒ. എസ്. മില്ലിന് സമീപം വലിയ വീട്ടില്‍ ജലീലിനെയാണ് കൊടുങ്ങല്ലൂര്‍ എസ്.എച്ച്.ഒ. ബി.കെ. അരുണും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.
Also Read: ബിസിനസ് സംരംഭങ്ങൾ വളർത്തിയെടുക്കാം; മാർഗ നിർദ്ദേശങ്ങളുമായി എംപവർ എക്സ് 1.0 തിരുവനന്തപുരത്ത്
ഇയാൾ ഭൂമി വാങ്ങിത്തരാമെന്ന് പറഞ്ഞാണ് പലരില്‍ നിന്നും പണം വാങ്ങിയിരുന്നത്. രാവിലെ ഇയാൾ വീടും ഭൂമിയും ആവശ്യക്കാരെ കാണിക്കുകയും വൈകുന്നേരം അതിനായി ടോക്കണ്‍ വാങ്ങുകയും ചെയ്യും. ശേഷം അടുത്ത ദിവസം മറ്റൊരു കൂട്ടര്‍ ആ വസ്തു വാങ്ങിയതായി പറഞ്ഞ് പണം നല്‍കിയവരെ പറ്റിക്കുകായും ചെയ്യും.
ഈ തട്ടിപ്പ് സംഘത്തിൽ ഇയാളും കുറച്ച് പറമ്പ് കച്ചവടക്കാരും ഉണ്ടെന്നാണ് വിവരം. ഇയാളെ കൂടാതെ അടുത്ത കാലങ്ങളില്‍ സാമ്പത്തികമായി പെട്ടന്ന് അഭിവൃദ്ധി പ്രാപിച്ച ബ്രോക്കര്‍മാരും പോലീസിന്റെ നിരീക്ഷണത്തിലാണ്. മേത്തല പെട്ടിക്കാട്ടില്‍ മുരളി, എടവിലങ്ങ് ഇരട്ടക്കുളത്ത് ഉമ്മര്‍, എറിയാട് കറുകപ്പാടത്ത് മുഹമ്മദ് ഇബ്രാഹിം, പുല്ലൂറ്റ് നാലുമാക്കല്‍ മോഹനന്‍, മേത്തല തോട്ടുങ്ങല്‍ മുഹമ്മദ് ഹബീബ് എന്നിവർ നൽകിയ പരാതിയിലാണ് പോലീസ് കേസ് എടുത്തതും അന്വേഷണം ആരംഭിച്ചതും. ഇവരില്‍ നിന്ന് മാത്രം ഇയാൾ ഏകദേശം മൂന്ന് കോടിയോളം രൂപ തട്ടിയെടുത്തതായാണ് റിപ്പോർട്ട്.
ദേശീയപാത വികസനത്തില്‍ ലഭിച്ച തുകയില്‍ 80 ലക്ഷം രൂപ ഒരാളില്‍ നിന്ന് മാത്രം ജലീല്‍ തട്ടിയെടുത്തതായും പോലീസ് പറഞ്ഞു. എന്നാൽ ഈ പണമെല്ലാം എന്തിന് ഉപയോഗിച്ചു എന്ന ചോദ്യത്തിന് ജലീലിന് മറുപടിയില്ല എന്നത് വലിയ വിഷയമായിരിക്കുകയാണ്. ഇയാൾ ഈ പണം ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചോ എന്നും പോലീസ് അന്വേഷിച്ചു വരുന്നുണ്ട്. ഇയാളെ അറസ്റ്റു ചെയ്ത സംഘത്തിൽ എസ്.ഐ. സാജന്‍, സി.പി.ഒമാരായ അനസ്, വിഷ്ണു, ബിന്നി, സജിത്ത് എന്നിവരുമുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.