Crime News| വനിതാ പോലീസുകാരിയുടെ വീട് ആക്രമിച്ചു: പ്രതികൾ അറസ്റ്റിൽ
വനിതാ പോലീസ് ഓഫീസറെയും സഹോദരനേയും കുടുംബാംഗങ്ങളേയും ആക്രമിച്ച കേസിലെ പ്രതികളാണിവർ
പാറശാല: ധനുവച്ചപുരത്ത് വനിതാ പോലീസു കാരിയുടെ വീടിനു നേരെ ആക്രമണം നടത്തിയ മുഖ്യ പ്രതികൾ പിടിയിൽ .
ധനുവച്ചപുരം പരുത്തിവിള SL ഭവനിൽ ഷിബിൻ ( 23 ) , മഞ്ചവിളാകം മലയിൽക്കട സുഭജാ ഭവനിൽ ആരോമൽ (21) , അമരവിള , എയ്തുകൊണ്ടാൻകാണിപനയമ്മൂല കോളനിയിൽ സഞ്ജു(അഖിൽ -22) , ഇവരെ ഒളിവിൽ കഴിയാൻ സഹായിച്ച മണക്കാട് കാലടി തളിയൽ വിന്റർവ്യൂൽ നിർമൽ നാരായണൻ (23) എന്നിവരെയാണ് പാറശാല പോലീസ് പിടികൂടിയത്.
ധനുവച്ചപുരത്തെ ഭീതിയിലാഴ്ത്തി വീടുകൾ കയറി വനിതാ പോലീസ് ഓഫീസറെയും സഹോദരനേയും കുടുംബാംഗങ്ങളേയും ആക്രമിച്ച കേസിലെ പ്രതികളാണിവർ.
കഴിഞ്ഞ മാസമായിരുന്നു കേസിന് ആസ്പദമായ സംഭവം. കേസിലുൾപ്പെട്ട മഞ്ചവിളാകം സ്വദേശി സതീഷ് , ബാലരാമപുരം സ്വദേശി വിനീത് എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു.പ്രതികളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...