കോഴിക്കോട്: എംഡിഎംഎയുമായി പെരുമ്പാവൂർ സ്വദേശിയായ നിയമ വിദ്യാര്‍ത്ഥി അറസ്റ്റിൽ.  അറസ്റ്റ് ചെയ്തു. കൈതപൊയിലിലെ ഒരു സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയായ പെരുമ്പാവൂര്‍ കണ്ണന്തറ പട്ടരുമഠം വെങ്ങോല സ്വദേശി മുഹമ്മദ് നൗഫിനെയാണ്  താമരശ്ശേരി പോലീസ് പിടികൂടിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കോഴിക്കോട് ബീച്ചിൽ കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ക്വട്ടേഷൻ നേതാവും സംഘവും പിടിയില്‍


നൗഫിനെ മയക്കുമരുന്ന് വില്‍പ്പനക്കുള്ള ശ്രമത്തിനിടെ അടിവാരത്തുവെച്ചാണ് പിടികൂടിയത്.   സംഭവത്തെ തുടർന്ന് 6.67 ഗ്രാം എംഡിഎംഎയും ഇലക്‌ട്രോണിക് ത്രാസും ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കും പിടികൂടി. അടിവാരം പെട്രോള്‍ പമ്പിന് സമീപത്ത് കഴിഞ്ഞദിവസം അര്‍ധരാത്രിയിലാണ് സംഭവം നടന്നത്.  നൗഫിനെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയതിനെ തുടർന്നുള്ള പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയതും അറസ്റ്റ് ചെയ്തതും.  താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്.


Also Read: Mangal gochar 2023: ഗ്രഹങ്ങളുടെ അധിപനായ ചൊവ്വയുടെ കൃപയാൽ ഇവർക്ക് നൽകും കിടിലം നേട്ടങ്ങൾ!


ഇടുക്കി നെടുങ്കണ്ടത്ത് വൻ കഞ്ചാവ് വേട്ട; പതിനഞ്ചര കിലോ കഞ്ചാവ് പിടികൂടി


ഇടുക്കി നെടുങ്കണ്ടത്ത് വൻ കഞ്ചാവ് വേട്ട. പതിനഞ്ചര കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ സ്ത്രീ ഉൾപ്പടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശികളാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രിയിൽ ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് നെടുങ്കണ്ടം പോലീസ് കഞ്ചാവ് പിടികൂടിയത്.  തമിഴ്നാട് വത്തലഗുണ്ട് സ്വദേശിയായ ചിത്ര, വരശുനാട് സ്വദേശി മുരുകൻ, ബോഡി സ്വദേശി ഭാരതി എന്നിവരാണ് അറസ്റ്റിലായത്. ബസ് സ്റ്റാൻഡ് പരിസരത്ത് നിൽക്കുകയായിരുന്ന ഇവരുടെ കൈവശം ഉണ്ടായിരുന്ന ബാഗുകളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പതിഞ്ചര കിലോയിലധികം കഞ്ചാവാണ് ഇവരിൽ നിന്ന് കണ്ടെത്തിയത്.


Also Read: Lakshmi Narayan Yoga 2023: ബുധ ശുക്ര സംയോഗം സൃഷ്ടിക്കും ലക്ഷ്മീ നാരായണ യോഗം; ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും!


തമിഴ്‌നാട്ടിൽ നിന്ന് എത്തിച്ച കഞ്ചാവ് നെടുങ്കണ്ടം മേഖലയിലെ മൊത്ത വിതരണക്കാർക്ക് കൈമാറുകയായിരുന്നു ലക്ഷ്യം എന്നാണ് പ്രാഥമിക നി​ഗമനം. തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് വ്യാപകമായി കഞ്ചാവ് കടത്തുന്ന സംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായതെന്നാണ് വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.