പോലീസ് വയര്‍ലെസ് സെറ്റ് എറിഞ്ഞുടച്ചു; വക്കീൽ അറസ്റ്റിൽ
പൊതു സ്ഥലത്ത് പുകവലിച്ച ഷാഹിമുമായി പട്രോളിങ്ങിനെത്തിയ പോലീസുകാർ തർക്കിക്കുകയും ഇതിനിടയിൽ സിഐയുടെ വയർലെസ് ഇയാൾ എറിഞ്ഞുടക്കുകയുമാണെന്നാണ് പരാതി
കൊച്ചി: സിഐയുടെ വയർലെസ് സെറ്റ് എറിഞ്ഞുടച്ച അഭിഭാഷകൻ അറസ്റ്റിൽ. കൊച്ചിയിലാണ് സംഭവം. തിരുവനന്തപുരം സ്വദേശി മുഹമ്മദ് ഷാഹിം ആണ് അറസ്റ്റിലായത്.നോര്‍ത്ത് സ്‌റ്റേഷനിലെ സിഐയുടെ വയര്‍ലെസ് സെറ്റാണ് ഇയാൾ എറിഞ്ഞ് തകർത്തത്.
ശനിയാഴ്ച രാത്രി കൊച്ചി എസ്ആര്‍എം റോഡിലാണ് സംഭവം. പൊതു സ്ഥലത്ത് പുകവലിച്ച ഷാഹിമുമായി പട്രോളിങ്ങിനെത്തിയ പോലീസുകാർ തർക്കിക്കുകയും ഇതിനിടയിൽ സിഐയുടെ വയർലെസ് ഇയാൾ എറിഞ്ഞുടക്കുകയുമാണെന്നാണ് പരാതി.എന്നാല്‍ പൊലീസ് കയ്യേറ്റം ചെയ്തുവെന്നാണ് അഭിഭാഷകന്റെ പരാതി.
ഇയാൾ പൊലീസിനോട് കയര്‍ത്തതോട് കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കുകയയാരുന്നെന്നാണ് പോലീസ് ഭാഷ്യം. ഇതോടെ അഭിഭാഷകനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അഭിഭാഷകനെതിരെ പൊതുമുതല്‍ നശിപ്പിച്ചതിനും ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതിനുമാണ് കേസെടുത്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...