എല്ലാ കൊലപാതകങ്ങൾക്ക്‌ പിന്നിലും ഒരു കഥയുണ്ടാകും അല്ലെ? ഒരു കാരണവും കാണും .അത്തരത്തിൽ തന്റെ ഇരകളെയെല്ലാം പ്രണയിച്ച് കൊന്ന ഒരു കൊലയാളിയാണ് അമേരിക്ക കാരനായ ജെഫ്രി ഡാമർ .1991 ഒരു ജൂലൈ മാസം.യുഎസിലെ  വിസ്കോൻസെൻ സംസ്ഥാനത്തിലെ  മിൽവോക്കി നഗരം. സമയം രാത്രി  11.30. പോലീസ് ഉദ്യോഗസ്ഥരായിരുന്ന റോബർട്ട് റൗത്തും റോൾസ് മുള്ളറും അന്ന് ഒരു പട്രോളിങ്ങിലായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പെട്ടെന്നാണ് ദേഹമാസകലം ചോരയോലിപ്പിച്ച് ഒരു യുവാവ് വാഹനത്തിന്റെ മുന്നിൽ കിടന്നു അലറുന്നത് കണ്ടത് . ഭാഗികമായി വസ്ത്രം ധരിച്ച അയാളുടെ ഒരു കൈത്തണ്ട വെട്ടേറ്റ്  മുറിഞ്ഞു താഴെ വീഴുന്ന രീതിയിൽ അത്രയും ദയനീയമായ അവസ്‌ഥയിലായിരുന്നു ഉണ്ടായിരുന്നത് . കുറച്ച് അടുത്തുള്ള  അപ്പാർട്ട്മെന്റ് കെട്ടിടത്തിനുള്ളിൽ  ഒരാൾ എന്നെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയതായി ആ യുവാവ്  ഈ പോലീസുകാരോട്  പറയുന്നു.


ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ  പോലീസുകാർ തീരുമാനിച്ചു . അവിടെ നിന്നാണ്  സംഭവത്തിന്റെ  ചുരുളുകൾ അഴിയുന്നത്. വളരെ വേഗത്തിൽ ജെഫ്രിടാമർ  എന്ന ഒരു യുവാവിനെ അയാളുടെ അപ്പാർട്ട്മെൻറിൽ  പോലീസ് അറസ്റ്റ് ചെയ്തു. സുന്ദരനും പുറമേ നല്ല മാന്യനായ ഒരു ചെറുപ്പക്കാരൻ.  അന്വേഷണവുമായി മുന്നോട്ട് പോയ പോലീസുകാർ ആ അപാർറട്ട്മെന്റിൽ കണ്ടത്  ഒരു ഹൊറർ സിനിമയേക്കാൾ പേടിപ്പിക്കുന്ന രംഗങ്ങൾ.


ഏകദേശം 11-ഓളം ആളുകളുടെ  ചിന്ന ഭിന്നമായ ശരീര അവശിഷ്ടങ്ങൾ,മനുഷ്യരെ ജീവനോടെ തന്നെ  പീഡിപ്പിക്കാനും ചിന്ന ഭിന്നമാക്കാനുള്ള ഉപകരണങ്ങളും അവിടെ നിന്നും കണ്ടെടുത്തു . തന്റെ ഇരകളെ പീഡിപ്പിക്കുകയും വികൃതമാക്കുകയും അവരുടെ മൃതദേഹങ്ങൾ ദുരുപയോഗം ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന്  ഡാമർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. രക്തം പോലും മരവിച്ചു പോകുന്ന തരത്തിലുള്ള വാർത്തകളായിരുന്നു  പിന്നീട് പുറത്തുവന്നത്. ഇരകളെ ഇഞ്ചിഞ്ചായി  കൊല്ലുക ആ ശവശരീരങ്ങളുമായി  അടങ്ങാത്ത തന്റെ ലൈംഗിക അഭിനിവേശം തീർക്കുക. ശവശരീരം ഭക്ഷിക്കുക. എന്തായിരിക്കും ജെഫ്രി ഡാമർ ഈ കൊലപാതകങ്ങളിൽ നിന്നും കണ്ടെത്തിയ ആനന്ദം?


1960 ൽ ചോയ്സിയുടെയും ലയണൽ  ഡാമറിന്റെയും മൂത്ത മകനായിട്ടായിരുന്നു അമേരിക്കയിലെ മിൽവോക്കിയിൽ  ജെഫ്രി ജനിച്ചത്. അന്നെല്ലാം വളരെ സന്തോഷം നിറഞ്ഞ ബാല്യമായിരുന്നു കുഞ്ഞു ജെഫ്രിക്കുണ്ടായിരുന്നത്.എല്ലാ കാര്യങ്ങളെയും ആകാംഷയോടെ കാണുന്ന  സാധാരണകാരനായ ഒരു കുട്ടി.പക്ഷേ അന്നൊക്കെ സ്വന്തം വീടിനുള്ളിൽ മരിച്ചു വീഴുന്ന ചെറുജീവികളുടെ എല്ലുകൾ ശേഖരിക്കുന്ന ഒരു സ്വഭാവം അച്ഛനായ ലയണൽ ഡാമറിനുണ്ടായിരുന്നു.ഇതെല്ലാം വളരെ കൗതുകത്തോടെയാണ്  ഈ കുട്ടി  കണ്ടിരുന്നത്.


അങ്ങനെയിരിക്കെ ജെഫ്രിക്ക്‌ 7 വയസ്സായപ്പോൾ ലയണൽ കുടുംബം ഒഹാ യോവിലേക്ക് മാറി.പക്ഷേ അവിടെ എത്തിയപ്പോഴേക്കും ജെഫ്രി ഒരു ഉൾവലിയുന്ന സ്വഭാവകാരനായി മാറി. എന്നാൽ മൃഗങ്ങളോടുള്ള അവന്റെ ആകർഷണം വർധിച്ചുകൊണ്ടേയിരുന്നു.അതായിരുന്നു എല്ലാത്തിന്റെയും ഒരു തുടക്കം. വളർന്നു വരുന്തോറും ആ കൗമാരക്കാരന്റ ലൈംഗിക ആകർഷണം പുരുഷൻമാരോടായി മാറി. കുറച്ച്
നാളുകൾക്കു ശേഷം ജെഫ്രിയുടെ അച്ഛനും അമ്മയും തങ്ങളുടെ ബന്ധം വേർപെടുത്തി.ഇതോടെ ആ വീട്ടിൽ ഒറ്റക്കായി ജെഫ്രിയുടെ ജീവിതം.


അങ്ങനെയിരിക്കെ.ഒരു പകൽ നേരം കാറിൽ പുറത്തേക്ക് പോയ  ജഫ്രിയുടെ വാഹനത്തിന് ഒരാൾ ലിഫ്റ്റ് ചോദിച്ചു അത് ഒരു 18 വയസ്സുകാരനായ സ്റ്റീഫൻ ഹിറ്റ്സ് എന്ന യുവാവായിരുന്നു.കാറിൽ സംസാരിച്ചു തുടങ്ങിയ സൗഹൃദം പിന്നീട് ജെഫ്രി മുതലെടുക്കുകയായിരുന്നു.  ആ യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ചു. ഒരുപാട് മദ്യപിച്ച ശേഷം  വീട്ടിലേക്ക് പോകാനൊരുങ്ങുന്ന സ്റ്റീഫനെ ഒരു ഡംപൽ കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി.അതിനുശേഷം കഴുത്തുഞ്ഞെരിച്ചു കൊന്നു.ശവം വെട്ടിപൊളിച്ച് കഷ്ണങ്ങളാക്കി അവൻ  ആസ്വദിച്ചു.ശവം അഴുകി തുടങ്ങിയപ്പോൾ .എല്ലുകൾ തല്ലിപൊട്ടിച്ച് മരച്ചുവട്ടിൽ കൊണ്ടിട്ടു.അതൊന്നും ആരും അറിഞ്ഞില്ല.പിന്നീട് തിരികെ വന്ന അച്ഛൻ ലയണൽ  ജെഫ്രിയേ കൂടെ കൂട്ടിക്കൊണ്ടുപോയി.


പല ജോലികളും ചെയ്തിരുന്നെങ്കിലുംഅവൻ പിന്നീട് മിലിട്ടറിയിൽ ചേർന്നു. എന്നാൽ അവിടെയും  വിധി വില്ലനാവുകയായിരുന്നു. മദ്യപാന ശീലം  വിനയായി മാറി. അങ്ങനെ ലയണൽ  അവനെ അമ്മയുടെ അടുത്തേക്ക് അയച്ചു .അവിടെ ജെഫ്രി പുതിയൊരു മനുഷ്യനായി. ചുരുക്കി പറഞ്ഞാൽ ഒരു പകൽ മാന്യൻ.ഒരു സ്വവർഗാ നുരാഗിയായ അവൻ തന്നെ സ്വയം തൃപ്തി പെടുത്താനുള്ള  ഓട്ടത്തിലായിരുന്നു.തന്റെ കൈയിൽ വന്നുപെടുന്നവരെ മദ്യപിച്ചു ബോധം കെടുത്തി.അബോധാവസ്‌ഥയിൽ ആ ശരീരങ്ങളെ ആസ്വദിച്ചു. വർഷം 1987 സ്റ്റീഫ്ട്യൂബി എന്ന 25 വയസ്സുകാരനെ അയാൾക്ക് ഇരയായി കിട്ടി.മദ്യപാനത്തിന് ശേഷം ഉണർന്ന ജെഫ്രി കണ്ടത് മരിച്ചു കിടന്ന സ്റ്റീഫിനെയായിരുന്നു.


എന്നാൽ എപ്പോഴാണ് ആ ക്രൂരത  നിർവഹിച്ചതെന്ന് ജെഫ്രിക്ക്‌ ഓർമയുണ്ടായിരുന്നില്ല. ചീഞ്ഞു തുടങ്ങിയപ്പോൾ ശവം വെട്ടി നുറുക്കി  ഗാർബേജ് ബോക്സിൽ കൊണ്ടിട്ടു.പതിയെ മിൽവാകിയിലെ ഒരു അപാർട്മെന്റിൽ ജെഫ്രി താമസം മാറി.താമസം മാറിയത്തിന് പിന്നിൽ ഒരു കാരണവുമുണ്ടായിരുന്നു.തന്റെ ലൈംഗിക സംതൃപ്തിക്കായി പുരുഷ രൂപത്തിൽ ഒരു പ്ലാസ്റ്റിക് ടോയ് ജെഫ്രി നിർമ്മിച്ചു. ഇത് ജെഫ്രിയുടെ മുത്തശ്ശി കണ്ടെത്തിയതോടെ അയാൾക്ക് പിന്നീട് അവിടെ നിൽക്കാൻ സാധിച്ചില്ല എന്നാൽ  മിൽവോക്കിയിൽ  വെച്ചു നടത്തിയ ആദ്യശ്രമം പിടിക്കപ്പെട്ടു.


അത് കേസായി.ഒരു വർഷത്തേക്ക് ജയിൽ വരാന്ത ക്ലീനിങ് ശിക്ഷയായി ലഭിച്ചു.പക്ഷേ അപ്പോഴും പഴയ കൊലപാതകങ്ങൾ ഒന്നും പിടിക്കപ്പെട്ടില്ല. ജയിൽ മോചിതനായതിനുശേഷവും ഈ പ്രവർത്തി  തുടർന്നു പോയി.ഒരു വർഷക്കാലം മിൽവാക്കിയിൽ ജെഫ്രി ഡാമറുടെ കൊലപാതക പാരമ്പര തുടർന്നു.13 യുവാക്കളാണ് അതിനു ശേഷം അപ്രത്യക്ഷരായത്.മരണ ശേഷവും ഇരകൾക്ക് അയാളിൽ നിന്നും വിട്ടുമാറാൻ സാധിച്ചില്ല.ജെഫ്രിക്ക് തന്റെ ഓരോ ഇരകളോഡും പ്രണയമായിരുന്നു.


എല്ലാ കൊലപാതകങ്ങളിലും അവരുടെ ഫോട്ടോകൾ എടുത്ത് സൂക്ഷിച്ചു.ദിവസങ്ങളോളം ആ ശവങ്ങളെ അയാൾ ഭക്ഷണമാക്കി.ഇതിലൂടെ ഓരോ ശവങ്ങളെയും തന്റെ ശരീരത്തിന്റെ ഭാഗമാകുകയായിരുന്നു.സുന്ദരനും സുമുഖനുമായ ജെഫ്രി അപ്പോഴും പുറത്ത് വളരെ മാന്യനായാണ് കാണപെട്ടത്.വർഷം 1991 ജൂലൈ ട്രെയിസി എഡ്വേർഡ് എന്നയാൾ ഡാമറുടെ മുറിയിൽ നിന്ന് രക്ഷപെട്ട് പോലീസ് പെട്രോളിംഗ് ന്റെ അടുത്തെത്തി.


ഇത്തവണ രക്ഷപെടാൻ ജെഫ്രിക്ക് കഴിഞ്ഞില്ല.മാനസിക വൈകൃതത്തിന്റെ വ്യക്തമായ സൂചനയെന്നോണം പല ഘട്ടങ്ങളിലായി കൊന്നു തള്ളിയ ഇരകളുടെ 83 ഫോട്ടോകൾ.പ്ലാസ്റ്റിക് ഡ്രംമിൽ മൂന്നാളുകളുടെ ശരീര ഭാഗങ്ങൾ.ബെഡ് റൂമിൽ മുഴുവനും ശവങ്ങൾ.ഫ്രിഡ്ജ് ലും ശരീര ഭാഗങ്ങൾ.അടുക്കളയിൽ പകുതി വെന്തതും വേവാത്തതുമായ ഭാഗങ്ങൾ.ഇപ്രാശ്യം രക്ഷപെടാൻ കൊലയാളിക്ക് കഴിഞ്ഞില്ല . കൗമാരകാലം മുതൽ 13 വർഷത്തെ കൊലയുടെ ചരിത്രം കോടതിയിൽ അവതരിപ്പിക്കപ്പെട്ടു.


ജീവ പര്യന്തം ജയിൽ ശിക്ഷക്ക് കോടതി വിധിച്ചു.1994 നവംബറിൽ 24 ന് ക്രിസ്റ്റഫർ സ്കാർവ്വർ എന്ന സഹതടവുകാരൻ ജെഫ്രിയെ ആക്രമിച്ചു. ആശുപത്രിയിൽപോകുന്ന വഴി ജെഫ്രി  മരിച്ചു. ജെഫ്രി ഡാമരുടെ  കഥയാസ്പദമാക്കി  മൈ ഫ്രണ്ട് ഡാമർ അടക്കം 5 സിനിമകളാണ് ഇറങ്ങിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.