Liquor Smuggling: കോളേജിൽ നിന്ന് ടൂർ പോയ ബസിൽ ഗോവൻ മദ്യം കടത്തി; പ്രിൻസിപ്പലടക്കം 4 പേർക്കെതിരെ കേസ്
Crime News: പിടിച്ചെടുത്ത 50 കുപ്പി മദ്യവും പ്രിന്‍സിപ്പലിന്റെയും ബസ് ജീവനക്കാരുടെയും ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.
കൊല്ലം: കോളേജിൽ നിന്നും ടൂര്‍ പോയ ബസില്‍ ഗോവന്‍ മദ്യം കടത്തിയതിന് പ്രിന്‍സിപ്പലടക്കം 4 പേര്‍ക്കെതിരെ എക്‌സൈസ് കേസ് രജിസ്റ്റര്‍ ചെയ്തതായി റിപ്പോർട്ട്. എക്‌സൈസ് ഉദ്യോഗസ്ഥർ ബസില്‍നിന്നും 50 കുപ്പി ഗോവൻ മദ്യമാണ് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് പ്രിന്‍സിപ്പലിനും ബസിലെ ജീവനക്കാര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
Also Read: Murder: പഞ്ചാബിൽ കബഡി താരത്തിനെ വീടിനു മുന്നിലിട്ട് വെട്ടിക്കൊന്നു!
പിടിച്ചെടുത്ത 50 കുപ്പി മദ്യവും പ്രിന്‍സിപ്പലിന്റെയും ബസ് ജീവനക്കാരുടെയും ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. കോളേജില്‍ നിന്നുള്ള ഗോവന്‍ ടൂറിനിടെയാണ് അവിടെ നിന്നും ബസില്‍ മദ്യം കടത്താന്‍ പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ ശ്രമം നടന്നത്. കൊല്ലം കൊട്ടിയത്തുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് ഗോവയിലേക്ക് കോളേജിൽ നിന്നും ടൂര്‍ പോയത്.
Also Read: Shani Margi: കുംഭം രാശിയിൽ ശനി നേർരേഖയിലേക്ക്; ഈ രാശിക്കാർക്ക് ഭാഗ്യോദയം!
രണ്ടു വർഷം മുൻപ് നടന്ന കൊലപാതകം; പ്രതികളുമായി പോലീസ് ഗോവയിൽ!
തേവരയിൽ ജെഫ് ജോണിനെ കൊലപ്പെടുത്തിയ സംഭവത്തിൽ തെളിവെടുപ്പിനായി ഗോവയിലെ വാഗത്തോറിലെത്തി പോലീസ്. മൃതദേഹം കുന്നിന്‍ മുകളില്‍ ഉപേക്ഷിച്ചതായി പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളുമായി ഗോവയിലെത്തിയത്. 2021 ല്‍ വാഗത്തോറില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം ജെഫിന്റേതാണെന്നും ഉറപ്പിച്ച അന്വേഷണ സംഘം ഏറെ ദുരൂഹതകള്‍ നിറഞ്ഞൊരു കൊലപാതകത്തിന്റെ ചുരുളഴിക്കാനാണ് പ്രതികളെയുംകൊണ്ട് കൊച്ചിയില്‍ നിന്ന് ഗോവയിലേക്ക് തിരിച്ചത്.
Also Read: Viral Video: ക്ലാസ് റൂമിൽ പെൺകുട്ടികൾ തമ്മിൽ പൊരിഞ്ഞ അടി..! വീഡിയോ വൈറൽ
ജഫ് ജോണിനെ കൊന്നത് ഗോവയില്‍ വെച്ചാണെന്ന് മാത്രമായിരുന്നു പോലീസിന്റെ സ്ഥീരികരണം. എന്നാൽ അത് എപ്പോൾ എവിടെവച്ച്, മൃതദേഹം എവിടെ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരമായിരിക്കുകയാണ്. വടക്കന്‍ ഗോവയില്‍ കടല്‍ തീരത്തോട് ചേര്‍ന്ന വാഗത്തോറില്‍വച്ച് ജെഫിനെ കൊന്നു എന്ന് പ്രതികള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. കൃത്യ നിർവഹണത്തിന് ശേഷം വാഗത്തോറിലെ കുന്നിന്‍ മുകളില്‍ മൃതദേഹം ഉപേക്ഷിച്ചതായും പ്രതികള്‍ പോലീസിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികളെ ഇവിടെ എത്തിച്ച് തെളിവെടുത്തു. കൊലപാതകം നടന്നതായി പറയുന്ന ദിവസത്തിന് ശേഷം രണ്ടാഴ്ച കഴിഞ്ഞ് ഇതേ മേഖലയില്‍ നിന്ന് അഴുകിത്തുടങ്ങിയ ഒരു അജ്ഞാത മൃതദേഹം ഗോവാ പോലീസ് കണ്ടെത്തിയിരുന്നു. ഇത് ജെഫ് ജോണിന്റേതാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ ശാസ്ത്രീയ പരിശോധനയും ഉടന്‍ പൂര്‍ത്തിയാക്കും എന്നാണ് റിപ്പോർട്ട്.
കോട്ടയം സ്വദേശികളായ അനില്‍ ചാക്കോ, വയനാട് സ്വദേശി വിഷ്ണു, സ്റ്റെഫിന്‍ എന്നിവരാണ് അറസ്റ്റിലായത്. രണ്ടു പേര്‍ക്കു കൂടി കുറ്റകൃത്യത്തില്‍ പങ്കുള്ളതായാണ് പോലീസ് സംശയിക്കുന്നത്. ജെഫ് ജോണുമായുള്ള സാമ്പത്തിക തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് നിഗമനം. പ്രതികളെ നാട്ടില്‍ എത്തിച്ച ശേഷവും ചോദ്യം ചെയ്യല്‍ തുടരും. എറണാകുളം സൗത്ത് ഇന്‍സ്‍പെക്ടര്‍ എം.എസ് ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കേസ് അന്വേഷിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...