വീട്ടിൽ അതിക്രമിച്ചു കയറി 95-കാരിയെ ഉപദ്രവിച്ചു; പ്രദേശവാസിയായ യുവാവ് പിടിയിൽ
റോഡിലൂടെ നടന്ന് പോവുകയായിരുന്ന വൃദ്ധയുടെ മൂത്തമകളെ മകളെ സിയാദ് ഭയപ്പെടുത്തി ഓടിക്കുകയും യുവതി വീടിന് മുന്നിലൂടെ ഓടി സമീപത്തെ അംഗൻവാടിയിലേക്ക് കയറുകയും ചെയ്തു
തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ചു കയറി വൃദ്ധയെ ഉപദ്രവിച്ച കേസിൽ യുവാവ് പിടിയിൽ. ഇടവ സ്വദേശി സിയാദ് (24)നെയാണ് അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 19-ന് ഉച്ചയോടെയാണ് സംഭവം. മാനസിക അസ്വാസ്ഥ്യമുള്ള മൂത്തമകൾക്കൊപ്പം താമസിച്ചിരുന്ന വൃദ്ധക്കാണ് ആക്രമണം നേരിട്ടത്. ഇവർക്ക് 95 വയസ്സുണ്ട്.
റോഡിലൂടെ നടന്ന് പോവുകയായിരുന്ന വൃദ്ധയുടെ മൂത്തമകളെ മകളെ സിയാദ് ഭയപ്പെടുത്തി ഓടിക്കുകയും യുവതി വീടിന് മുന്നിലൂടെ ഓടി സമീപത്തെ അംഗൻവാടിയിലേക്ക് കയറുകയും ചെയ്തു. പിന്തുടർന്നെത്തിയ സിയാദ് യുവതി വീട്ടിലുണ്ടെന്നുള്ള ധാരണയിൽ വീട്ടിൽ അതിക്രമിച്ചു കയറി . വൃദ്ധയോട് മകളെ തിരക്കുകയും മകൾ വീട്ടിൽ ഇല്ലെന്ന് പറഞ്ഞതോടെ അക്രമസക്തനായ സിയാദ് വൃദ്ധ ബഹളം ഉണ്ടാക്കാതിരിക്കാൻ വായിൽ നെറ്റ് തിരികിയ ശേഷം ക്രൂരമായി മർദ്ധിച്ചുവെന്നുമാണ് പരാതി.
വൃദ്ധയെ കൊന്ന് കളയുമെന്നും മകളെ വെറുതെ വിടില്ലെന്നും ഭീഷണിപ്പെടുത്തിയ ശേഷമാണ് സിയാദ് വീട്ടിൽ നിന്നും പോയത്. അതിക്രമത്തിൽ വൃദ്ധയുടെ മുഖത്ത് പരിക്കേറ്റു. അവശയായ വൃദ്ധ തൊട്ടടുത്ത വീട്ടിൽ കാര്യങ്ങൾ പറഞ്ഞതോടെ വാർഡ് മെമ്പറെയും ഇളയമകളെയും വിവരം അറിയിച്ചു. വാർഡ് മെമ്പർ വിവരം അറിയിച്ചതിനെ തുടർന്ന് അയിരൂർ പൊലീസ് സ്ഥലത്തെത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധന നടത്തി ശേഖരിച്ചു . പ്രദേശവാസിയായ യുവാവിനെ മൂത്തമകൾ തിരിച്ചറിയുകയും തുടർന്നുള്ള അന്വേഷണത്തിൽ ഇയാളെ എറണാകുളത്തു നിന്നും പിടികൂടുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.