മലപ്പുറം: Woman kills husband in vengara: വേങ്ങരയില്‍ ബീഹാര്‍ സ്വദേശിയായ യുവാവിന്റെ മരണം കൊലപാതാകമെന്ന് സ്ഥിരീകരണം. ബീഹാറിലെ വൈശാലി സ്വദേശിയായ സന്‍ജിത് പസ്വാന്‍ ആണ് കഴിഞ്ഞ മാസം കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യ പൂനം ദേവിയെ കൊലക്കുറ്റം ചുമത്തി വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തതു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Crime News: ഉത്സവ പറമ്പുകളിൽ പതിവായി മോഷണം നടത്തുന്ന യുവാവ് പിടിയിൽ 


സംഭവം നടന്നത് കഴിഞ്ഞ ജനുവരി 31 ന് രാത്രിയിലായിരുന്നു. കോട്ടക്കല്‍ റോഡ് യാറം പടിയിലെ പി.കെ ക്വോര്‍ട്ടേഴ്സിലായിരുന്നു  കൊലപാതകം അരങ്ങേറിയത്. വയറു വേദനയെ തുടര്‍ന്നാണ് ഭര്‍ത്താവ്‌  മരിച്ചതെന്നാണ് ഇവര്‍ എല്ലാവരോടും പറഞ്ഞത്. ശേഷം പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകി ഭാര്യയാണെന്ന് തെളിഞ്ഞത്.  അന്വേഷണത്തിൽ കഴുത്തില്‍ സാരി മുറുക്കിയാണ് കൊല ചെയ്തതെന്ന് തെളിയുകയായിരുന്നു.  സംഭവത്തെ തുടർന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് ഇയാളുടെ മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.  തുടർന്ന് നടത്തിയ പോസ്റ്റ്മാര്‍ട്ടത്തില്‍ സന്‍ജിത്തിന്റെ മുഖത്തും നെറ്റിയിലും പരിക്കും കുരുക്കുമുറുകിയതിനാല്‍ കഴുത്തിലെ എല്ലിന് പൊട്ടലും സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമായിരുന്നു.  ഇതിൽ സംശയം തോന്നിയ പോലീസ് ഇയാളുടെ ഭാര്യ പൂനം ദേവിയെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ കുരുക്കഴിയുന്നത്. 


Also Read: ഈ രാശിക്കാർക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും, ലഭിക്കും വൻ സമ്പൽസമൃദ്ധി 


പൂനം ദേവി ഭാര്യവും കുട്ടികളുമുള്ള മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു.  ഇത് മനസിലാക്കിയ സന്‍ജിത് അഞ്ചുവയസുള്ള മകനുമായി രണ്ടുമാസം മുൻപാണ് വേങ്ങരയിൽ എത്തിയത്.  എന്നിട്ടും പൂനം ദേവി രഹസ്യ ഫോണിലൂടെ ആ ബന്ധം തുടരുകയായിരുന്നു.  ഇതോടെ ഈ ബന്ധം ഭർത്താവായ സന്‍ജിത് ചോദ്യം ചെയ്തതോടെ ഇയാളെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.   ജനുവരി 31 ന് രാത്രിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു സന്‍ജിതിന്റെ കൈ പ്രതി കൂട്ടിക്കെട്ടുകയും സാരികൊണ്ട് കുരുക്കാക്കി മാറ്റി കട്ടിലില്‍ നിന്നും വലിച്ച് താഴെ ഇടുകയും, ശേഷം സാരി കഴുത്തില്‍ മുറുക്കി ഭര്‍ത്താവിന്റെ മരണം ഉറപ്പാക്കുകയായിരുന്നു. തുടര്‍ന്ന് കഴുത്തിലേയും കയ്യിലേയും കുരുക്ക് അഴിച്ചുമാറ്റിയ ശേഷം തൊട്ടടുത്ത മുറിയിലുള്ളവരോട് ഭർത്താവിന് അസുഖമാണെന്ന് അറിയിക്കുകയും ഇവർ ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.