വയനാട്ടിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മദ്രസ അധ്യാപകൻ അറസ്റ്റിൽ. എടവക കമ്മോം കെ.സി ഹൗസ് മൊയ്ദുവിനെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. സംഭവ ശേഷം കുട്ടി വീട്ടില്‍ പരാതി പറയുകയും വീട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

തുടര്‍ന്ന് കുട്ടിയുടെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തില്‍ മാനഭംഗത്തിനും, പോക്‌സോ നിയമപ്രകാരവും കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.


വയനാട്ടിൽ ബേലൂർ മൊഴയാനയെ പിടികൂടാനുള്ള ദൗത്യം തുടരുന്നു


വയനാട് മാനന്തവാടിയിൽ ഇറങ്ങിയ ബേലൂർ മൊഴയാനയെ പിടികൂടാനുള്ള ദൗത്യം തുടരുന്നു. പടമലയിൽ അജീഷിനെ കൊലപ്പെടുത്തി രണ്ടാഴ്ച കഴിഞ്ഞിട്ടും ആനയെ പിടികൂടാൻ കഴിയാത്തതിൽ പ്രതിഷേധവുമുയരുന്നുണ്ട്. അതേസമയം  കർണാടക ഉൾവനത്തിൽ തുടരുന്ന കാട്ടാന കർണാടക കേരള വനംവകുപ്പിന്റെ നിരീക്ഷണത്തിലാണ്.


ALSO READ: സുഹൃത്തിന്റെ വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച യുവതി അറസ്റ്റിൽ


ബേലൂർ മഗ്നയെ പിടികൂടാനുള്ള ദൗത്യം 14 ദിവസം കഴിഞ്ഞിട്ടും ഫലം കാണാത്തതിൽ കടുത്ത നിരാശയിലാണ് പ്രദേശവാസികൾ.കേരള അതിര്‍ത്തിയില്‍ നിന്നും ഏകദേശം 5 കിലോമീറ്റര്‍ ദൂരെയായി കര്‍ണ്ണാടക ഉള്‍വനത്തിലാണ് സിഗ്‌നലുകള്‍ അവസാനമായി ലഭിച്ചത്. ആന തിരിച്ച് കേരളവനമേഖലയില്‍ എത്തിയാല്‍ മാത്രമേ മയക്കുവെടിവെക്കാനാകൂ എന്നതാണ് ദൗത്യസംഘം നേരിടുന്ന പ്രധാന വെല്ലുവിളി. കര്‍ണാടക വനം വകുപ്പും ബേലൂര്‍ മഗ്‌നയെ നിരീക്ഷിച്ചുവരികയാണ്. 


മുള്ള് പടര്‍ന്ന അടിക്കാടാണ് ആനയെ പിടികൂടാനുള്ള ദൗത്യത്തെ ബാധിക്കുന്നത്. ആന ഒരിടത്തും നില്‍ക്കാതെ സഞ്ചരിക്കുന്നതും വെല്ലുവിളിയാണ്. കേരളത്തിലെ ജനവാസ മേഖലയിലേക്ക് ആന ഇറങ്ങാതിരിക്കുന്നതിന് ഓണ്‍ലൈന്‍ സിഗ്‌നല്‍ പ്രകാരം കേരള വനംവകുപ്പ് നിരക്ഷണം തുടരുന്നുണ്ട്. കൂടാതെ രാത്രികാല പട്രോളിംഗ് തുടര്‍ന്നുവരുന്നുണ്ട്. മയക്കുവെടി വിദഗ്ധരായ നവാബ് അലിഖാനും, അരുൺ സക്കറിയയും എത്തിയിട്ടും കാട്ടാന ഇപ്പോഴും കാണാമറയത്താണ്.



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.