Crime News: ബെംഗളൂരു ഹൈഡ്രോ കഞ്ചാവ് കേസ് മുഖ്യപ്രതി പിടിയിൽ!
Crime News: ഇയാളിൽ നിന്നും കഴിഞ്ഞ മാസം മൂന്നരക്കിലോയോളം ഹൈഡ്രോ കഞ്ചാവ് ബെംഗളൂരു എയർപോർട്ടിൽ നിന്നും പിടികൂടിയിരുന്നു.
കൊച്ചി: ബെംഗളൂരുവിൽ മൂന്നരക്കോടി രൂപ വിലവരുന്ന ഹൈഡ്രോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രധാന പ്രതിയായ മെഹ്‌റൂഫ് നെടുമ്പാശേരിയിൽ പിടിയിൽ. കാസർകോട് ലൈറ്റ് ഹൗസ് സ്വദേശിയാണ് അറസ്റ്റിലായ മെഹ്റൂഫ്. ഇയാളെ ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിമാനത്താവളത്തിൽ നിന്നും പിടികൂടിയത്.
Also Read: കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒക്ടോബർ 11 ന് അവധി
കഴിഞ്ഞമാസം 27 ന് മൂന്നരക്കിലോയോളം ഹൈഡ്രോ കഞ്ചാവ് ബെംഗളൂരു എയർപോർട്ടിൽ വച്ച് പിടികൂടിയിരുന്നു. ബാങ്കോക്കിൽ നിന്നുമാണ് ഹൈഡ്രോ കഞ്ചാവ് ബെംഗളൂരു വിമാനത്താവളത്തിലേക്ക് കൊണ്ടുവന്നത്. ഈ കേസിലെ പ്രധാന കണ്ണിയാണ് ഇപ്പോൾ പിടിയിലായ മെഹ്റൂഫ്.
Also Read: റെയിൽവെ ജീവനക്കാർക്ക് ദസറയ്ക്ക് മുൻപ് ബമ്പർ ലോട്ടറി; ലഭിക്കും 78 ദിവസത്തെ ബോണസ്!
ഇയാൾ കേരളം വഴി വിദേശത്തേക്ക് രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് കൂർഗ് എസ്.പി കെ.രാമരാജൻ എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയെ അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ പോലീസ് മേധാവി നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രത്യേക ടീമിനെ നെടുമ്പാശേരിയിലും പരിസരത്തും നിയോഗിച്ചിരുന്നു. മെഹ്‌റൂഫ് ബാങ്കോക്കിലേക്ക് കടക്കാനെത്തിയപ്പോഴാണ് പിടിവീണത്.
Also Read: ശുക്ര ശനി സംഗമത്തിലൂടെ നവപഞ്ചമ രാജയോഗം; ഇവർക്ക് ലഭിക്കും കൈ നിറയെ പണം!
ഇയാളെ പിടികൂടി മടിക്കേരി പോലീസിന് കൈമാറുകയും തുടർന്ന് കോടതിയിൽ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു. ഹൈഡ്രോ കഞ്ചാവ് എന്നുപറയുന്നത് ശീതീകരിച്ച മുറിയിൽ കൃത്രിമ വെളിച്ചത്തിൽ വളർത്തുന്ന ഉഗ്രശേഷിയുള്ള ലഹരി വസ്തുവാണ്. ഇത് അത്യന്തം അപകടകാരിയാണ്. ഇതിന്റെ വില കിലോയ്ക്ക് ഒരു കോടിയിലേറെയാണ്.