Malappuram Gold Robbery: മലപ്പുറത്ത് ജ്വല്ലറികളിലേക്ക് സ്വര്‍ണവുമായി വന്ന മഹാരാഷ്ട്ര സ്വദേശിക്ക് നേരെ ആക്രമണം; 1.75 കോടിയുടെ സ്വര്‍ണം കവര്‍ന്നു
പ്രതികളെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. പ്രതികൾക്ക് വേണ്ടി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. സ്വർണ്ണ വ്യാപാരിയായ പ്രവീൺ സിങ് രജപുത്തിന്റെ സ്വർണമാണ് കവർന്നത്.
മലപ്പുറം: താനൂരിൽ ജ്വല്ലറികളിൽ വിതരണം ചെയ്യാൻ സ്വർണവുമായി എത്തിയ മഹാരാഷ്ട്ര സ്വദേശിക്ക് നേരെ ആക്രമണം. ഇയാളിൽ നിന്നും 1.75 കോടിയുടെ സ്വർണം കവർന്നു. 2 കിലോഗ്രാം സ്വർണ്ണവും 43 ഗ്രാം തങ്കവുമാണ് മോഷ്ടിച്ചത്. പ്രതികളെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. പ്രതികൾക്ക് വേണ്ടി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. സ്വർണ്ണ വ്യാപാരിയായ പ്രവീൺ സിങ് രജപുത്തിന്റെ സ്വർണമാണ് കവർന്നത്.
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഭരണ നിർമ്മാണശാലയിൽ നിന്നാണ് സ്വർണ്ണം താനൂരിലേക്ക് എത്തിച്ചത്. പുതുതായി തുടങ്ങുന്ന കടയിലേക്ക് സ്വർണം ആവശ്യമുണ്ടെന്ന് പറഞ്ഞ് പ്രവീൺ സിങ്ങിന്റെ ജീവനക്കാരനായ മഹേന്ദ്ര സിങ്ങിനെ വിളിച്ചു വരുത്തുകയായിരുന്നു. കാറിലെത്തിയ നാലംഗ സംഘമാണ് കവർച്ച നടത്തിയത് എന്നാണ് ലഭിക്കുന്ന സൂചന പോലീസ് അന്വേഷണം നടത്തുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.