കോട്ടയം: യുഎസിലെ ഫ്‌ളോറിഡയില്‍ മലയാളി നഴ്സ് മെറിന്‍ ജോയിയെ കുത്തിവീഴ്ത്തിയ ശേഷം കാർ കയറ്റി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് യുഎസ് കോടതി. മോനിപ്പള്ളി ഊരാളില്‍ മരങ്ങാട്ടില്‍ ജോയ്-മേഴ്സി ദമ്പതിമാരുടെ മകളായ മെറിന്‍ ജോയിയെ കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവ് നെവിൻ എന്നറിയപ്പെടുന്ന ഫിലിപ്പ് മാത്യുവിനെ പരോളില്ലാത്ത ജീവപര്യന്തം ശിക്ഷി വിധിച്ചത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കേരളത്തിലെ വിമാനത്താവളങ്ങളിൽ സ്വർണക്കടത്തിന് കൂട്ടുനിന്നു; മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു


റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇയാൾക്ക് ഇനി ജെയിൽ മോചിതനാകാൻ കഴിയില്ല. 2020 ജൂലായ് 28 ന് മയാമിയിലെ കോറൽ സ്പ്രിങ്സിലുള്ള ബ്രോവഡ് ഹെൽത്ത്‌ ഹോസ്‌പിറ്റൽ നഴ്‌സായിരുന്നു മെറിനെ ജോലി കഴിഞ്ഞു മടങ്ങുംവഴി കാർപാർക്കിങ്ങിൽ വച്ചാണ് പ്രതി ആക്രമിക്കുന്നത്. ഇയാൾ മെറിനെ കുത്തിവീഴ്ത്തിയ ശേഷം കാര്‍ കയറ്റി കൊള്ളുകയായിരുന്നു. ഗാർഹിക പീഡനത്തെ തുടർന്ന് ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നു.  ഇതിനിടെയായിരുന്നു സംഭവം.  


Also Read: 13 വർഷത്തിന് ശേഷം ദീപാവലി ദിനത്തിൽ മൂന്ന് രാജയോഗങ്ങൾ; ഈ 3 രാശിക്കാർ പൊളിക്കും!


കേസ് വിസ്താര സമയത്ത് ഇയാൾ കുറ്റം സമ്മതിച്ചിരുന്നു.  ഇതേത്തുടര്‍ന്ന് ഇയാളെ വധ ശിക്ഷയില്‍നിന്ന് ഒഴിവാക്കി. ഇവർക്ക് ഒരു മകൾ ഉണ്ട്.  മെറിൻ കൊല്ലപ്പെട്ട സമയത്ത് മകൾക്ക് രണ്ടു വയസു മാത്രമേ പ്രായമുണ്ടായിരുന്നുള്ളു.  കുഞ്ഞിപ്പോൾ മെറിന്റെ മാതാപിതാക്കൾക്കൊപ്പമാണ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.