കൊല്ലം: പത്തനാപുരത്ത് ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ഭർത്താവ് പിടിയിൽ. മാങ്കോട് ഒഴിപ്പുറം കോളനിയിൽ ശോഭയ്ക്ക് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. ഭർത്താവ് എടത്തറ പൂവണ്ണംവിള വീട്ടിൽ സന്തോഷിനെ പത്തനാപുരം പോലീസ് അറസ്റ്റ് ചെയ്തു. പറമ്പിൽ പുല്ല് വെട്ടിക്കൊണ്ട് നിൽക്കുന്നതിനിടെയാണ് ശോഭയ്ക്ക് നേരെ സന്തോഷ് ആക്രമണം നടത്തിയത്. ശോഭയുടെ മുഖത്താണ് ആസിഡ് ഒഴിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒന്നരവർഷമായി ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നു. സന്തോഷ് ടാപ്പിംഗ് തൊഴിലാളിയാണ്. ശോഭയുടെ അലർച്ചകേട്ട് രക്ഷിക്കാൻ എത്തിയ അയൽവാസി മധുവിനെ ടാപ്പിംഗ് കത്തി വച്ച് സന്തോഷ് കുത്തി പരിക്കേൽപ്പിച്ചു. പത്തനാപുരം സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ്  ജയകൃഷ്ണൻ, ASI ശ്രീലാൽ, സിവിൽ പോലീസ് ഓഫീസർമാരായ ബോബിൻ, രാജേഷ്, നൂർജഹാൻ എന്നിവരാണ് സന്തോഷിനെ അറസ്റ്റ് ചെയ്തത്.


Crime News: ഇടുക്കിയിൽ വീണ്ടും വേട്ടക്കാർ പിടിയിൽ; വനംവകുപ്പ് ഉദ്യോ​ഗസ്ഥരെ ആക്രമിച്ച് പ്രതികൾ


ഇടുക്കി: ഇടുക്കിയിൽ വീണ്ടും വേട്ടക്കാർ പിടിയിൽ. രാജാക്കാട് സ്വദേശികളായ ഡസിൻ, ദിനേശ് എന്നിവരെയാണ് പിടികൂടിയത്. അതിർത്തി മേഖലയായ ബോഡിമെട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഒരാൾ ഓടി രക്ഷപെട്ടു. പ്രതികൾ വനം വകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിയ്ക്കുകയും വാഹനം ഇടിപ്പിയ്ക്കാൻ ശ്രമിയ്ക്കുകയും ചെയ്തു. ഇവരുടെ പക്കൽ നിന്ന് നാടൻ തോക്ക് കണ്ടെത്തി.


കഴിഞ്ഞ ദിവസവും വനംവകുപ്പ് മൂന്ന് വേട്ടക്കാരെ തോക്ക് ഉൾപ്പെടെ പിടികൂടിയിരുന്നു. കഴിഞ്ഞ രാത്രിയിൽ ബോഡിമെട്ടിന് സമീപത്തെ വനമേഖലയിൽ നിന്നും വെടിയൊച്ച കേട്ടിരുന്നു. ഇതേ തുടർന്ന് ദേവികുളം റേഞ്ച് ഓഫീസർ വെജി പിവിയുടെയും ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ജയൻ ജലധരന്റെയും നേതൃത്വത്തിൽ വന മേഖലയിലും സമീപ പ്രദേശങ്ങളിലും പരിശോധന നടത്തുകയായിരുന്നു.


തുടർന്ന് ദേശീയപാതയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ഓട്ടോ വനപാലകരുടെ ശ്രദ്ധയിൽപ്പെട്ടു. ഉദ്യോ​ഗസ്ഥർ ഇവിടെ നിരീക്ഷണം ശക്തമാക്കി. പുലർച്ചെയോടെ വനമേഖലയിൽ നിന്ന് മൂന്ന് പേർ എത്തി. ഇവർ വാഹനത്തിൽ കയറിയപ്പോൾ ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചു. ഇവർ ചിന്നക്കനാൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസറെ ഇടിച്ചിട്ട് വാഹനമെടുത്ത് പോയി. തുടർന്ന് ഇവരെ വാഹനത്തിൽ പിന്തുടർന്നാണ് വനം വകുപ്പ് ഉദ്യോ​ഗസ്ഥർ പിടികൂടിയത്. ഇതിനിടെ പ്രതികൾ  ഉദ്യോഗസ്ഥരെ ആക്രമിച്ചു. ഒരാൾ ഓടി രക്ഷപ്പെട്ടു.


വേട്ടയ്ക്കായി പ്രതികൾ കൊണ്ടു വന്ന നാടൻ തോക്ക് ശാന്തൻപാറ പോലീസിന് കൈമാറി. പ്രതികൾ വേട്ട നടത്തിയോ എന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തും. കഴിഞ്ഞ ദിവസം വാഹന പരിശോധനക്കിടെ വനം വകുപ്പ് മൂന്ന് പേരെ പിടികൂടിയിരുന്നു. തോക്കും തിരകളും നാല് മാസം മുൻപ് ഈ സംഘം വേട്ട നടത്തിയ ഭാഗത്ത്‌ നിന്ന് കാട്ടു പോത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. അതിർത്തി വനമേഖലയോട് ചേർന്നുള്ള പ്രദേശത്ത് നിന്ന് വേട്ട സംഘങ്ങളെ പിടികൂടിയതോടെ മേഖലയിൽ, വനം വകുപ്പ് പരിശോധന ശക്തമാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.