Drugs Seized in Wayanad: എംഡിഎംഎ ഒളിപ്പിച്ച് കടത്താൻ ശ്രമം; വയനാട്ടിൽ ഒരാൾ പിടിയിൽ
ഇയാൾ കേരളത്തിലേക്ക് സ്ഥിരം ലഹരി കടത്താറുള്ള ആളാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
വയനാട്: മീനങ്ങാടിയിൽ വന്‍ മയക്കുമരുന്ന് വേട്ട. എംഡിഎംഎയുമായി യുവാവ് പിടിയിൽ. കണ്ണൂര്‍ സ്വദേശി കെ.വി. സുഹൈര്‍(24)നെയാണ് ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും മീനങ്ങാടി പൊലീസും ചേര്‍ന്ന് പിടികൂടിയത്. ശനിയാഴ്ചയാണ് സംഭവം. 113.57 ഗ്രാം എംഡിഎംഎയാണ് ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തത്. ഇയാൾ കേരളത്തിലേക്ക് സ്ഥിരം ലഹരി കടത്താറുള്ള ആളാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സുഹൈര്‍ ലഹരിമരുന്ന് കൈമാറാന്‍ ഉദ്ദേശിച്ചയാളെ പിടികൂടാനുള്ള നടപടികള്‍ തുടങ്ങി.
ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന തമിഴ്നാട് കോണ്‍ട്രാക്ട് കാരിയര്‍ ബസിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. മീനങ്ങാടി വെച്ച് ബസിൽ പരിശോധന നടത്തിയപ്പോഴാണ് പ്ലാസ്റ്റിക് കവറിലാക്കി അരയില്‍ ഒളിപ്പിച്ച നിലയില്‍ സുഹൈറിൽ നിന്ന് ലഹരിമരുന്ന് കണ്ടെത്തിയത്. മീനങ്ങാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ പി.ജെ. കുര്യക്കോസ്, എസ്.ഐമാരായ വിനോദ്കുമാര്‍, കെ.ടി. മാത്യു, സിപിഒമാരായ ക്ലിന്റ്, ഖാലിദ് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy