മലപ്പുറം: വിദേശത്തായിരുന്ന മലപ്പുറം ചെമ്മലശ്ശേരി സ്വദേശി അബ്ദുല്‍ മനാഫിനെയാണ് മലപ്പുറം എസ്പി സുജിത്ത് ദാസിന്‍റെ നിര്‍ദേശപ്രകാരം ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കലിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചങ്ങരംകുളം സ്വദേശിയായ ഏഴാം ക്‌ളാസ് വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ വിളിച്ച് കുട്ടി പഠിക്കുന്ന സ്‌കൂളിലെ അധ്യാപകനാണെന്ന് പരിചയപ്പെടുത്തുകയും പഠനത്തില്‍ പുറകില്‍ നില്‍ക്കുന്ന കുട്ടിക്ക് പ്രത്യേകം ക്‌ളാസ് എടുക്കണമെന്ന് പറയുകയും ചെയ്തു. തുടർന്ന് ഓൺലൈൻ ക്ലാസെന്ന വ്യാജേന വിദ്യാർത്ഥിയോട് അസ്ലീല സംഭാഷണം നടത്തി. 

Read Also: Police Officers Death: പന്നിക്ക് കെണിയൊരുക്കി; ജീവൻ പോയത് പോലീസുകാരുടെ, മൃതദേഹങ്ങൾ വയലിൽ കൊണ്ട് ചെന്നിട്ടു


കുട്ടി ഈ വിവരം മാതാവിനോട് പറഞ്ഞു. തുടർന്ന്  മാതാപിതാക്കള്‍ സ്‌കൂളുമായി ബന്ധപ്പെട്ടതോടെയാണ് സ്‌കൂളിലെ അധ്യാപകര്‍ അത്തരത്തില്‍ ക്‌ളാസ് എടുക്കുന്നില്ലെന്ന് മനസിലാവുന്നത്. ഇതോടെ സ്‌കൂള്‍ അധികൃതരും കുട്ടിയുടെ മാതാപിതാക്കളും ചങ്ങരംകുളം പോലീസിന് പരാതി നല്‍കി. 


എന്നാൽ അന്വേഷണം വൈകിയതോടെ മുഖ്യമന്ത്രി, സംസ്ഥാന പോലീസ് മേധാവി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയതോടെയാണ് മലപ്പുറം എസ്പിയുടെ നിര്‍ദേശപ്രകാരം മലപ്പുറം സൈബര്‍ എസ്‌.ഐയുടെ നേതൃത്വത്തില്‍ സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചത്. 

Read Also: Crime News: 13 വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിൽ 3 പേർ അറസ്റ്റിൽ


തുടര്‍ന്ന് ഇന്‍റര്‍നെറ്റ് കോള്‍ ഉപയോഗിച്ച് വിദേശത്ത് നിന്നാണ് ഇയാള്‍ വിദ്യാര്‍ത്ഥിക്ക് കോള്‍ ചെയ്തതെന്ന് കണ്ടെത്തുകയും പ്രതിയെ തിരിച്ചറിയുകയും ചെയ്തു. വിദേശത്തായിരുന്ന പ്രതിക്കെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി. കഴിഞ്ഞ ദിവസം കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ പ്രതിയെ എയര്‍പോര്‍ട്ടില്‍ നിന്നാണ് ചങ്ങരംകുളം എസ്‌.ഐ ഖാലിദ്, സി.പി.ഒ ഭാഗ്യരാജ് എന്നിവര്‍ ചേര്‍ന്ന് കസ്റ്റഡിയില്‍ എടുത്തത്. പിടിയിലായ യുവാവ് പാലക്കാട് ജില്ലാ സൈബര്‍ പോലീസിലും സമാനമായ പരാതിയില്‍ പ്രതിയാണെന്ന് അന്വേഷണസംഘം പറഞ്ഞു.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ