Crime News: ബൈക്കിൽ ലിഫ്റ്റ് ചോദിച്ചയാളെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു; പ്രതി അറസ്റ്റിൽ!
Crime News: കാച്ചാണി സ്വദേശി ജലീൽ ജബ്ബാർ എന്നയാൾക്കാണ് ഇയാളിൽ നിന്നും പരിക്കേറ്റത്. ബുധനാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ കാഞ്ഞിരംപാറ ജങ്ഷനു സമീപമായിരുന്നു സംഭവം നടന്നത്.
തിരുവനന്തപുരം: ബൈക്കിൽ ലിഫ്റ്റ് ചോദിച്ചയാളെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. വട്ടിയൂർക്കാവ് കാഞ്ഞിരംപാറ അംബികാ ഭവനിൽ നിധീഷിനെയാണ് വട്ടിയൂർക്കാവ് പോലീസ് അറസ്റ്റു ചെയ്തത്.
Also Read: ലോൺ ശരിയാക്കി നൽകാമെന്നും പറഞ്ഞ് അരക്കോടിയോളം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ
കാച്ചാണി സ്വദേശി ജലീൽ ജബ്ബാർ എന്നയാൾക്കാണ് ഇയാളിൽ നിന്നും പരിക്കേറ്റത്. ബുധനാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ കാഞ്ഞിരംപാറ ജങ്ഷനു സമീപമായിരുന്നു സംഭവം നടന്നത്. നഗരത്തിലെ തിയേറ്ററിൽ നിന്നും സിനിമ കണ്ടശേഷം വാഹനം കിട്ടാതിരുന്ന ജലീൽ നടന്ന് വീട്ടിലേക്കു പോകുകയായിരുന്നു. ഇതിനിടയിൽ ബൈക്കിലെത്തിയ നിധീഷിനോട് ലിഫ്ചോദിക്കുകയായിരുന്നു.
Also Read: ഈ രാശിക്കാരുടെ ഭാഗ്യം നവംബർ 4 മുതൽ തെളിയും, ശനിദോഷം അവസാനിക്കും!
ഇത് നിധീഷിന് ഇഷ്ടമായില്ല. തുടർന്ന് ഇയാൾ ജലീലിനെ അസഭ്യം പറഞ്ഞതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും. തുടർന്ന് നിധീഷ്, ജലീലിനെ നെഞ്ചിൽ ചവിട്ടി വീഴ്ത്തിയശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വട്ടിയൂർക്കാവ് പോലീസാണ് പ്രതിയായ നിധീഷിനെ പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...