കണ്ണൂർ: കുടിയാൻ മലയിൽ ഭർത്താവ് ഭാര്യയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. നെല്ലിക്കുറ്റി സ്വദേശി നാരായണനാണ് ഭാര്യ ഭവാനിയെ പാര കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചെയാണ് സംഭവം. നാരായണനും ഭാര്യയും തമ്മിൽ വഴക്കുണ്ടാകുകയും തുടർന്ന് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നുവെന്നാണ് വിവരം. അതേസമയം, നാരായണന് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായാണ് നാട്ടുകാർ പറയുന്നത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൊഴി എടുത്തതിന് ശേഷം മാത്രമേ സംഭവത്തിൽ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

Drugs Seized: പതിമൂന്ന് കോടിയുടെ കൊക്കെയിനുമായി കെനിയൻ പൗരൻ കൊച്ചിയിൽ പിടിയിൽ


കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ കെനിയന്‍ പൗരനില്‍നിന്ന് ഡിആര്‍ഐ 1300 ഗ്രാം മയക്കുമരുന്ന് പിടികൂടിയതായി റിപ്പോർട്ട്. നംഗ ഫിലിപ്പ് എന്നയാളില്‍ നിന്നാണ് ഡിആര്‍ഐ സംഘം കൊക്കെയ്ന്‍ പിടികൂടിയത്. 


അന്താരാഷ്ട്ര വിപണിയില്‍ ഇതിന് 13 കോടിയോളം രൂപ വില വരുമെന്നാണ് റിപ്പോർട്ട്. 1100 ഗ്രാം ലഹരിമരുന്ന് ദ്രവരൂപത്തില്‍ മദ്യക്കുപ്പിയിലാക്കിയ നിലയില്‍ കെനിയന്‍ പൗരന്റെ ചെക്ക്-ഇന്‍ ലഗേജിലായിരുന്നു ഉണ്ടായിരുന്നത്. കുപ്പിയില്‍നിന്ന് മദ്യം മാറ്റിയശേഷം മറ്റൊരു ദ്രാവകത്തില്‍ കൊക്കെയ്ന്‍ കലര്‍ത്തിയായിരുന്നു ഇയാൾ കടത്താൻ ശ്രമിച്ചത്.


ആദ്യമായാണ് സംസ്ഥാനത്ത് ദ്രവരൂപത്തിലുള്ള കൊക്കെയ്ന്‍ പിടികൂടുന്നത്. ക്യാപ്‌സൂള്‍ രൂപത്തിലാക്കിയ 200 ഗ്രാം ലഹരിമരുന്ന് മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലും ഇയാളിൽ നിന്നും കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം നെടുമ്പാശ്ശേരിയില്‍ എത്തിയ ടാന്‍സാനിയക്കാരായ രണ്ടുപേരുടെ കയ്യിൽ നിന്നും ഡിആര്‍ഐ 30 കോടി രൂപയിലേറെ വിലമതിക്കുന്ന കൊക്കെയ്ന്‍ പിടികൂടിയിരുന്നു. ലഹരിമരുന്ന് ക്യാപ്‌സൂള്‍ രൂപത്തിലാക്കി വിഴുങ്ങിയാണ് ഇവര്‍ എത്തിയത്. ആലുവ താലൂക്ക് ആശുപത്രിയില്‍ രണ്ടാഴ്ചയോളം താമസിപ്പിച്ചാണ് ഇവരുടെ വയറ്റില്‍ നിന്ന് ക്യാപ്‌സൂളുകള്‍ പുറത്തെടുത്തത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.