Crime: ബധിരനെന്ന പേരിൽ ചിട്ടി സ്ഥാപനത്തിൽ കയറി; 1.36 ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ പ്രതി പിടിയിൽ
Man Arrested in 1.36 lakh extortion incident in Kottayam: ബധിരനാണെന്ന് ചമഞ്ഞ് പളനി മുരുകൻ നഗരമദ്യത്തിലുള്ള ചിട്ടി സ്ഥാപനത്തിൽ എത്തി മേശപ്പുറത്ത് വച്ച 1.36 ലക്ഷം രൂപ തട്ടിയെടുത്ത് ഓടുകയായിരുന്നു പ്രതി പളനി മുരുന്.
കോട്ടയം: നഗരമധ്യത്തിലെ ചിട്ടി സ്ഥാപനത്തിൽ നിന്നും 1.36 ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ പ്രതി പിടിയിൽ. ബധിരനാണെന്ന രീതിയിലാണ് തമിഴ്‌നാട് ശങ്കരമംഗലം സ്വദേശി പളനി മുരുകൻ സ്ഥാപനത്തിൽ എത്തിയത്. കഴിഞ്ഞ ശനിയാഴ്ച്ച 11 മണിക്കാണ് മോഷണം നടന്നത്. ബധിരനാണെന്ന ഭാവേനെ പളനി മുരുകൻ നഗരമദ്യത്തിലുള്ള ചിട്ടി സ്ഥാപനത്തിൽ എത്തി ഉടമ മേശപ്പുറത്ത് വച്ച 1.36 ലക്ഷം രൂപ തട്ടിയെടുത്ത് ഓടുകയായിരുന്നു.
സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് സിസിടിവി ക്യാമറാ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്. കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.ആർ പ്രശാന്ത്കുമാർ, എസ്.ഐ ടി.ശ്രീജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് നൽകുന്ന വിവരം. പളനിയെ ചോദ്യം ചെയ്യുന്നത് പുരോഗമിക്കുകയാണ്.
അതേസമയം ഇടുക്കിയിൽ പതിനാലുകാരനെ പീഡിപ്പിച്ച സംബവത്തിൽ ഹോസ്റ്റല്‍ വാര്‍ഡന്‍ അറസ്റ്റിൽ. ഇടുക്കി കല്ലാർകുട്ടി സർക്കാർ ട്രൈബൽ പ്രീമെട്രിക് ഹോസ്റ്റൽ വാർഡൻ കല്ലാർകുട്ടി നായ്ക്കുന്ന് കവല ചാത്തൻപാറയിൽ രാജൻ (58) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ സെപ്റ്റംബറിൽ ആണ് സംഭവം നടക്കുന്നത്. ഹോസ്റ്റൽ പരിസരം ശുചീകരിക്കാനെന്ന വ്യാജേനെ ഇയാൾ 14 കാരനെ വിളിച്ചു വരുത്തുകയും മറ്റ് ആളുകൾ പോയതിനുശേഷം കുട്ടിയെ സമീപത്തെ കാട്ടിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.