Crime News: പരിചയം നടിച്ച് വീട്ടിൽക്കയറി മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ!
Crime News: ഇയാളുടെ സംസാരത്തില്‍ സംശയം തോന്നിയതിനാല്‍ വീട്ടുകാർ തത്കാലം പണം ഒന്നും കൈയിലില്ലെന്നും പറഞ്ഞ് ഒഴിവാക്കാൻ ശ്രമിക്കുകയായിരുന്നു.
കോഴിക്കോട്: ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീയോട് പരിചയം നടിച്ച് വീട്ടില്‍ക്കയറി മോഷണം നടത്തിയ കേസില്‍ ഒരാള്‍ പിടിയിൽ. ചക്കുംകടവ് ആനമാട് സുബൈദ മന്‍സില്‍ ടി.പി. സുഹൈലിനെയാണ് നടക്കാവ് ഇന്‍സ്‌പെക്ടര്‍ പികെ. ജിജീഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. സംഭവം നടന്നത് സെപ്റ്റംബര്‍ ആറിന് ഉച്ചയോടെയാണ്.
Also Read: AirAsia: ക്യാബിൻ ക്രൂവിനോട് മോശമായി പെരുമാറിയ യാത്രക്കാരനെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു
പീപ്പിള്‍സ് റോഡിലെ എന്‍.കെ. നിവാസിലെ ദേവയാനിയുടെ വീട്ടില്‍ പരിചയമുള്ളയാളെപ്പോലെ കയറിവന്നശേഷം അവിടെയുണ്ടായിരുന്നവരോട് എന്നെ അറിയാമോ എന്നുചോദിക്കുകയും വീട്ടുകാർ ശ്രീജിത്താണോ എന്ന് ചോദിച്ചപ്പോൾ അതേ എന്ന് കളവുപറയുകയും ഒപ്പം അച്ഛന് തീരെ സുഖമില്ലെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും കടമായി കുറച്ച് പണം വേണമെന്നും ആവശ്യപ്പെടുകയും ചെയ്തു.
Also Read: Mangal Ketu Yuti: ചൊവ്വ-കേതു സംഗമം: ഈ രാശിക്കാർക്ക് അടിപൊളി മാറ്റങ്ങൾ!
എന്നാൽ ഇയാളുടെ സംസാരത്തില്‍ സംശയം തോന്നിയതിനാല്‍ വീട്ടുകാർ തത്കാലം പണം ഒന്നും കൈയിലില്ലെന്നും പറഞ്ഞ് ഒഴിവാക്കാൻ ശ്രമിക്കുകയായിരുന്നു. ആ സമയത്ത് അവിടെയുണ്ടായിരുന്ന സ്ത്രീയോട് ഒരു ഗ്ലാസ് വെള്ളത്തിന് ആവശ്യപ്പെടുകയും. അവര്‍ വെള്ളം എടുക്കാന്‍ അടുക്കളയില്‍പോയ സമയത്ത് മേശപ്പുറത്തുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് ഇയാൾ കടന്നുകളഞ്ഞു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും സൈബര്‍ സെല്ലിന്റെ സഹായത്തോടെയും പോലീസ് പ്രതിയെ പിടികൂടി. ഇയാള്‍ പച്ചക്കറിക്കച്ചവടം നടത്തുന്ന ആളാണെന്നാണ് പോലീസ് പറഞ്ഞത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Also Read: Shani Margi: കുംഭം രാശിയിൽ ശനി നേർരേഖയിലേക്ക്; ഈ രാശിക്കാർക്ക് ഭാഗ്യോദയം!
ഇയാള്‍ പലരില്‍ നിന്നും സമാനമായ രീതിയില്‍ പണം വാങ്ങിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. നടക്കാവ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ബിനു മോഹന്‍, ബാബു പുതുശ്ശേരി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എം.വി. ശ്രീകാന്ത്, ബബിത്ത് കുറുമണ്ണില്‍, എം.കെ. സജീവന്‍, സൈബര്‍ സെല്ലിലെ പോലീസുകാരനായ എം. രാഹുല്‍ എന്നിവരടങ്ങുന്ന പേരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...